നടക്കാവിൻ്റെ ഹൃദയതാളങ്ങളിൽനനവുതിർന്ന ഓർമ്മകളായി ഒരിക്കൽ കൂടി സി എച്ചെന്ന മഹാമനീഷിയുടെ മഖ്ബറക്കരികെ…..

സപ്തമ്പറിൻ്റെ നഷ്ടമായി നമ്മുടെ മനസ്സുകളിൽ ശോക ഛവി പരത്തുന്ന സിഎച്ചിൻ്റെ വേർപാട് പുതിയ കാലത്തിന് നൽകുന്ന സന്ദേശം നാം അനാഥരല്ലായെന്നത് തന്നെ…..
പള്ളി മിനാരങ്ങളിൽ കൊക്കുകൾ മിനുക്കി കിളിക്കൂട്ടങ്ങൾ ഇന്ന് പ്രഭാതത്തിലും സി എച്ചിൻ്റെ ഖബറിടം വലയം വെച്ച് ദിക്കുകൾ മാറി പറന്നകന്നു…
പിറന്ന സമുദായത്തിന് ദിശാബോധം നൽകി അധികാര വർഗ്ഗത്തോട് കണക്കു പറയാൻ സി എച്ച് ആൾക്കൂട്ടങ്ങളെ തിരഞ്ഞില്ല.
പരാതി പറയാതെ പറയേണ്ടത് ഗർജ്ജനമായി പ്രകമ്പനം കൊണ്ട സി എച്ചിൻ്റെ വാക്കുകൾ നീതി നിഷേധിക്കപ്പെട്ടവരുടെ വാളും തോക്കുമായി…
അടിച്ചമർത്തപ്പെട്ട ജനതതിയുടെ മോചന ഗാഥ പാടാൻ സമൂഹത്തെസജ്ജമാക്കി ആരുടേയും പിന്നിലല്ലെന്ന് പിന്നേയും പിന്നേയും സമുദായത്തെ ബേധ്യപ്പെടുത്തിയ ആ വിമോചകൻ്റെ മഹത്വം തിട്ടപ്പെടുത്താൻ നമുക്കിന്നും കഴിയുന്നില്ല…
രാജ്യത്തിൻ്റെ അഖണ്ഡത തകർക്കാൻ കൈകോർക്കുന്ന ദുശ്ശക്തികൾ വാ പിളർക്കുമ്പോൾ ശഹീദ് ടിപ്പുവിൻ്റെ പിൻതലമുറക്കാർ വേട്ടയാടപ്പെടുമ്പോൾ ഭരണകൂട ഭീകരത തസ്ബീഹ് മാലയേന്തിയ കൈകളിൽ ശൂലം തിക്കുമ്പോൾ ബാബ്രിയുടെ മിഹ്റാബിൽ രോദനമുയർന്നപ്പോൾ അറബികടലോരത്ത് ഒരുൾവിളി നാം കേട്ടു…. സി എച്ച് ഉണ്ടായിരുന്നെങ്കിൽ…?!
സി എച്ചില്ലാത്ത കാലത്ത് ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോൾ സി എച്ചിൻ്റെ ചിതലരിക്കാത്ത വാക്കുകൾ നമുക്ക് കരുത്താവുകയാണ്…
ദേശക്കൂറും ജനപക്ഷ രാഷ്ട്രീയവും മനുഷ്യസ്നേഹവും ഈ സമുദാത്തിന് ഏതെങ്കിലും തമ്പുരാക്കൻമാർ പതിച്ചുനൽകിയതല്ലെന്ന് കാലം വെച്ച് നീട്ടിയ എടുകളിൽ സി എച്ച് എഴുതുമ്പോൾ കഥയറിയാതെ കല്ലെറിയാൻ കാത്തിരുന്നവർ സി എച്ച് പറഞ്ഞ കഥ കേട്ട് കളം വിടുകയായിരുന്നുവെന്ന ചരിത്ര സത്യം നമുക്കെങ്ങിനെ മറക്കാൻ കഴിയും?
സി എച്ചില്ലാത്ത മുപ്പത്തിയാറ് വർഷം. നാം ആ ജീവിത നിഘണ്ടുവിൽ തലചാഴ്ത്തിയിരിക്കുകയായിരുന്നു.,,
ആലസ്യം വെടിഞ്ഞ് ആദർശ രാഷ്ട്രീയത്തിൻ്റെ മുന്നണിപ്പോരാളികളെ കർമ്മഭൂവിയിലേക്കിറക്കാൻ സി എച്ചിന് അലാവുദ്ദീൻ്റെ അത്ഭുതവിളക്കൊന്നും വേണ്ടി വന്നില്ല….
ഹരിത രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ ഉഴുതുമറിച്ചസി എച്ചിൻ്റെ പകലുകൾക്ക് തീഷ്ണത വേവേണ്ടുവോള മുണ്ടായിരുന്നു.
ഓരോ വർഷവും സി എച്ച് പുനർജ്ജനിക്കുകയാണ്…
പുരാവൃത്തങളുടെ ശേഷിപ്പുകളിൽ പറ്റിപ്പിടിച്ച വയല്ല നാം തിരയുന്നത്…
പച്ചയായ ജീവിത്തിൻ്റെ പവിത്രമായ
വഴികളിൽ അഭിമാനകരമായ അസ്തിത്വം കാത്തു സൂക്ഷിക്കാൻ നമുക്കായ് ഇട്ടേച്ചു പോയ നിധിശേഖരങ്ങളാണാനായകൻ്റെ മടിശ്ശീലയിൽ…
ക്രസൻ്റിൻ്റെ ഉമ്മറത്ത് ഞാനത് കാണുന്നു….