ലവ് ആക്ഷന്‍ ഡ്രാമ പേരുപോലെ തന്നെ ആക്ഷന്‍ ആവുന്നു

Loading...

ലവ് ആക്ഷന്‍ ഡ്രാമ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നിവിന്‍ പോളിയുടെ നായികയായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എത്തുന്ന ചിത്രം, അജു വര്‍ഗീസ് നിര്‍മിക്കുന്ന ചിത്രം. പ്രതീക്ഷകളുടെ ആവേശക്കൊടുമുടിക്ക് മീതെയാണ് ലവ് ആക സംഘട്ടനവും അല്പം നാടകവും ഒന്നിക്കുന്ന ചിത്രത്തിന് എന്തുകൊണ്ടും യോജിക്കുന്ന പേരാണ് ലവ് ആക്ഷന്‍ ഡ്രാമ.

ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായവടക്കുനോക്കിയന്ത്രത്തിലെ ദിനേശനും ശോഭയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ, മുപ്പത് വർഷത്തിനുശേഷംഎന്തുകൊണ്ട് തന്റെ നായകന് നായികയ്ക്കും ഇതേ പേര് തന്നെ ധ്യാന്‍ നല്‍കി എന്നത് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന് മനസിലാകും.

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സാന്നിധ്യമാണ് സിനിമയെ റിച്ചാക്കുന്നത്. നിവിനും നയന്‍സും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുക്കും.അതേപോലെ തന്നെ നിര്‍മാതാവ് കൂടിയായ അജുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്… നിവിനും അജുവും കൂടിച്ചേരുമ്പോള്‍ പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത് അത് നല്‍കാന്‍ ദിനേശനും സാഗറിനുമായിട്ടുണ്ട്.

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, മല്ലിക സുകുമാരന്‍, ധന്യ എന്നിവര്‍ക്ക് പുറമെ തമിഴിലെയും ചില താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഇവര്‍ ഓരോരുത്തരും തങ്ങളുടെ വേഷം മികച്ചതാക്കി. അവകാശവാദങ്ങള്‍ ഒന്നും ഇല്ലാതെ വന്ന ചിത്രമായതുകൊണ്ടു തന്നെ ഒരു പക്കാ എന്റര്‍ടൈന്‍മെന്റായി ആദ്യാവസാനം കണ്ടിറങ്ങാവുന്ന ഒന്നാണ് ലവ് ആക്ഷന്‍ ഡ്രാമ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം