ചില ആളുകള്‍ ഞാന്‍ അഹങ്കാരിയാണെന്ന് വരെ പ്രചരിപ്പിച്ചു! വെളിപ്പെടുത്തലുമായി നവ്യാ നായര്‍

Loading...

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്. നന്ദനത്തിന് പിന്നാലെയാണ് മോളിവുഡിലെ മുന്‍നിര നായികയായി നവ്യ മാറിയത്. തുടര്‍ന്ന് സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു.

വിവാഹ ശേഷം സിനിമ വിട്ട നടി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. കുടുംബത്തിനൊപ്പമുളള നവ്യയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സിനിമയില്‍ ഇല്ലാതിരുന്ന സമയത്ത് നൃത്തരംഗത്തായിരുന്നു നടി കൂടുതല്‍ സജീവമായിരുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നവ്യ അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെ മുന്‍പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ താന്‍ അഹങ്കാരിയാണെന്ന് എന്നു വരെ ചിലര്‍ പ്രചരിപ്പിച്ചതായി ഒരഭിമുഖത്തില്‍ നവ്യ തുറന്നുപറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നവ്യ ഇക്കാര്യം പറഞ്ഞത്.

ഒരിടവേളയ്ക്ക് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ് ഒരുത്തിയെന്ന് അടുത്തിടെ നവ്യ തന്നെ വ്യക്തമാക്കിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നാണ് സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്.

സിനിമകളില്‍ അത്ര സജീവമല്ലാത്ത സമയത്ത് ടെലിവിഷന്‍ ഷോകളിലൂടെയും നവ്യ എത്തിയിരുന്നു. ജനപ്രിയ പരിപാടികളിലാണ് നടിയെ പ്രേക്ഷകര്‍ കണ്ടത്. നവ്യയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മുന്‍പ് താന്‍ അഹങ്കാരിയാണെന്ന് പ്രചരിച്ച കാര്യമാണ് അഭിമുഖത്തില്‍ നവ്യ വെളിപ്പെടുത്തിയത്.

ഞാന്‍ അഹങ്കാരിയാണെന്നൊക്കെ പ്രചരിച്ചു. പക്ഷേ ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീ മാത്രമാണ് നല്ല കുടുംബിനി എന്നത് ശുദ്ധ അസംബദ്ധമാണ്. ഇന്നത്തെ കുട്ടികള്‍ ഇഷ്ടമില്ലാത്തത് തുറന്നുപറയുന്നതില്‍ എന്താണ് തെറ്റ്. പക്ഷേ ഏതു സംഘടനയായാലും സത്യത്തിന്റയൊപ്പമായിരിക്കണം. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാകരുത്. പ്രശ്‌നങ്ങളുളളപ്പോള്‍ സമാധാനമുണ്ടാക്കാനാണ് സംഘടനകളുണ്ടാകേണ്ടത്. അഭിമുഖത്തില്‍ നവ്യ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം