Categories
കേരളം

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കും

ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. ആദ്യഘട്ടത്തില്‍ 84 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കും.

400റോളം പുതിയ തസ്തിക സൃഷ്ടിച്ചു. പൊലീസില്‍ 131 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സ്‌കൂളുകളിലും കാംകോയില്‍ തസ്തികകള്‍ ഉണ്ടാക്കും.

ഐടി മേഖലയില്‍ ഉള്ളവര്‍ക്ക് ക്ഷേമനിധി തുടങ്ങുമെന്നും തീരുമാനം. 35 വര്‍ഷത്തിന് ശേഷം കേരളാ പൊലീസില്‍ പുതിയ ബറ്റാലിയന്‍ കെപിഎ-6 തുടങ്ങും.

അതേസമയം ശബരിമല, പൗരത്വ വിഷയങ്ങളില്‍ സമരം ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

സിഎഎ പ്രതിഷേധങ്ങള്‍ക്ക് എതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കും. ഇന്നും ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: The cabinet meeting decided to give jobs to the National Games medal winners. It was also decided to create new posts for this. In the first phase, 84 athletes will be recruited.

NEWS ROUND UP