Categories
Cinema

ദേശീയ പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു

ദേശീയ പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു.

ബൈക്ക് അപകടത്തെ തുടർന്നാണ് മരണം. നടനു മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു.

ജൂൺ 12ന് സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് തൻ്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച നടന്ന അപകടത്തിൽ വിജയ്ക്ക് ഗുരുതര പരുക്കുകൾ പറ്റിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ബെംഗളൂരുവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അദ്ദേഹം ഐസിയുവിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സർജറിയ്ക്ക് വിധേയനാക്കിയിരുന്നു.

ഇന്നാണ് അദ്ദേഹത്തിനു മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചത്.

2011ൽ രംഗപ്പ ഹോഗ്ബിറ്റ്ന എന്ന സിനിമയിലൂടെയാണ് സഞ്ചാരി വിജയ് സിനിമാഭിനയം ആരംഭിച്ചത്.

തുടർന്ന് ദാസവല, ഹറിവു, ഒഗ്ഗരനെ, കില്ലിങ് വീരപ്പൻ, വർത്തമാന, സിപ്പായി തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 2015ൽ പുറത്തിറങ്ങിയ നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. ചിത്രത്തിൽ ട്രാൻസ്ജൻഡർ ആയാണ് അദ്ദേഹം അഭിനയിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: National award winning Kannada actor Sanchari Vijay has passed away

NEWS ROUND UP