ചന്ദ്രയാന്‍റെ ലക്ഷ്യ സ്ഥാനത്തിനു മുകളിലൂടെ പറന്നു കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ നാസ

Loading...

ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യ സ്ഥാനമായിരുന്ന ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിനു മുകളിലൂടെ പറന്നു കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ നാസ . നാളെയാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലൂടെ പറന്നു നാസയുടെ നിരീക്ഷണ ഓര്‍ബിറ്റായ ലൂണാര്‍ നിരീക്ഷണങ്ങള്‍ നടത്തുക . ഇത് വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള പരിശോധനകള്‍ക്ക് കൂടുതല്‍ വെളിച്ചം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ഈ പ്രദേശത്തിന്റെ കൂടുതല്‍ ചിത്രങ്ങളും പകര്‍ത്തുമെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചന്ദ്രയാന്റെ വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചാന്ദ്ര പ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന നാസ അത് ഐ.എസ്.ആര്‍.ഒയ്ക്ക് കൈമാറുമെന്നും ലൂണാര്‍ റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ പ്രൊജക്ട് സയന്റിസ്റ്റായ നോഹ് പെട്രോയെ ഉദ്ധരിച്ച് സ്‌പെയിസ് ഫ്‌ളൈറ്റ് നൗ എന്ന സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

 

Loading...