ഇടുക്കിയില്‍ ഗോത്ര ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ 3 പെണ്‍കുട്ടികളെ നരബലി ചെയ്തു

Loading...
narabaliഇടുക്കി: ഇടുക്കിയില്‍ ഗോത്ര ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ 3 പെണ്‍കുട്ടികളെ നരബലി ചെയ്തതായി പരാതി. ഇടമലക്കുടിയില്‍ മൂന്ന് പെണ്‍കുട്ടികളെ നരബലിക്ക് വിധേയമാക്കിയെന്ന പരാതിയുമായി മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന സംഘടനയാണ് രംഗത്തെത്തിയിരിക്കുന്നത്. ഗോത്ര ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണ് പെണ്‍കുട്ടികളെ ബലികൊടുത്തതെന്നും എട്ട് മാസത്തിനുള്ളിലാണ് മൂന്ന് ബലികള്‍ നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സൗമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി

ഇടുക്കിയിലെത്തിയപ്പോഴാണ് നരബലി നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സംഘടന പറയുന്നു. സംഘടനയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു.

ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സിഐ സാം ജോര്‍ജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജി എന്നിവരാണ് അന്വേഷണം നടത്തുക. സംഘം ഇടമലക്കുടിക്ക് തിരിച്ചു.കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Loading...