ടെക്കികളായ അബിജിത്തിനെയും ശ്രീലക്ഷ്മിയെയും കാണാതാകുന്നത് 40 ദിവസം മുമ്പ്; പ്രണയത്തിന് വീട്ടുകാര്‍ എതിരല്ല; പിന്നെ ബാഗ്ലൂരിലെ വനത്തില്‍ സംഭവിച്ചതെന്ത്?

Loading...

ബാംഗ്ലൂര്‍: ആനേക്കലിലെ വനത്തിനുള്ളില്‍ ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. മരിച്ചത് പാലക്കാട് മണ്ണാര്‍ക്കാട് അഗളി മോഹന്റെ മകന്‍ അഭിജിത് (25), തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്ബില്‍ സുരേഷിന്റെ മകള്‍ ശ്രീലക്ഷ്മി (21) എന്നിവരാണെന്നു തിരിച്ചറിഞ്ഞിരുന്നു.

ഇരുവരും ഇലക്‌ട്രോണിക് സിറ്റിയിലെ ടി സി എസ് സോഫ്റ്റ്വെയര്‍ കമ്പനി ജീവനക്കാരായിരുന്നു. ശ്രീലക്ഷ്മി 6 മാസം മുമ്പാണ്‌
ടി സി എസില്‍ ചേര്‍ന്നത്. ശ്രീലക്ഷ്മിയുടെ ടീ൦ ലീഡറായിരുന്നു അഭിജിത്.

ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര് നിന്നതാണ് ഇവരുടെ മരണത്തിന് കാരണമെന്ന വാദം ശ്രീലക്ഷ്മിയുടെ കുടുംബം തള്ളിയിട്ടുണ്ട്. മാത്രമല്ല, മരണത്തിന് മുമ്ബ് ശ്രീലക്ഷ്മി അവസാനമായി വിളിച്ചത് ബന്ധുവിന്റെ ഫോണിലേക്കായിരുന്നെന്ന വാദവും ബന്ധുക്കള്‍ തള്ളി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

40 ദിവസം മുമ്ബ് ഇലക്‌ട്രോണിക് സിറ്റിയിലെ താമസ സ്ഥലത്ത് നിന്ന് ഇവരെ കാണാതായതിന് പിന്നാലെ ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ക്ക് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം സംബന്ധിച്ച്‌ വ്യക്തത വരുകയുള്ളൂ എന്ന് ഹെബ്ബഗോഡി പോലീസ് പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം