Categories
crime

വൈഗയുടെ ദുരൂഹ മരണം ; പിതാവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

ളമശേരി മുട്ടാർ പുഴയിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പിതാവ് സനുവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്.

സനുവിന്റെ കാർ വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയെ സനു അപായപ്പെടുത്തിയതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

മുട്ടാർ പുഴയിൽ പതിമൂന്നു വയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞു. പിതാവ് സനുവിനെ ഇനിയും കണ്ടെത്തിയിട്ടില്ല.

കുട്ടിയെ അപായപ്പെടുത്തിയ ശേഷം സനു വാളയാർ ചെക്ക് പോസ്റ്റ് വഴി കടന്നു കളഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, സനു പൂനയിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസിന്റെ കണ്ടെത്തൽ.

സനുവിനെ മാർവാടി സംഘം നോട്ടമിട്ടിരുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ സനുവിന്റെ സുഹൃത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ചെന്നൈയിൽ താമസിച്ചുവന്നിരുന്ന ഇയാളെ സനു നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Mysterious death of Vaiga; Police have intensified their search for the father.

NEWS ROUND UP