കന്യാസ്ത്രീ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ ദുരൂഹത ; ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മ

Loading...

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ ദിവ്യാ പി ജോണിന്റെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ദിവ്യയുടെ മരണം ആത്മഹത്യയല്ലെന്നും സമഗ്രവും നീതിപൂര്‍വ്വവുമായി അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിവേദനം.

READ ALSO : തിരുവല്ലയില്‍ മഠത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മഠം അതികൃതര്‍ തെളിവുകള്‍ നശിപ്പിക്കാനുളള സാധ്യതകള്‍ കൂടുതലാണെന്നും നിവേദനത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് തിരുവല്ല പാലിയേക്കര ബസേലിയന്‍ മഠത്തില്‍ അന്തേവാസിയായ 21 കാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചുങ്കപ്പാറ പള്ളിത്തടത്തില്‍ ജോണ്‍ ഫിലിപ്പോസിന്റെ മകള്‍ ദിവ്യ പി ജോണ്‍ ആണ് മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം