ബാച്ചിലര്‍ ലൈഫിന് വിട; വധു ഡോക്ടറാണ്

Loading...

മൂവാറ്റുപുഴ:മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം വിവാഹതിനാകുന്നു.

2020 ജനുവരി 12ന് രാവിലെ 10.30ന് കുന്നക്കുരുടി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയിലാണ് വിവാഹം. കല്ലൂര്‍ക്കാട് മണ്ണാപറമ്ബില്‍ അ​ഗസ്റ്റിന്റേയും മേരിയുടേയും മകള്‍ ഡോ. ആ​ഗി മേരി അഗസ്റ്റിനാണ് വധു.

വൈകിട്ട് നാലിന് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിവാഹ സത്കാരം നടക്കും. ആയുര്‍വേദ ഡോക്ടറായ ആ​ഗി കല്ലൂര്‍ക്കാട്ട് ആയുര്‍വേദ ഡിസ്പന്‍സറി നടത്തുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കല്യാണ നിശ്ചയം.

മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ എല്‍ദോ എബ്രാഹാം വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. മൂവാറ്റുപുഴയില്‍ വലതുപക്ഷത്തെ അട്ടിമറിച്ചാണ് യുവാവായ എല്‍ദോ എബ്രാഹാം എംഎല്‍എയായത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം