Categories
Kozhikode

ജേണലിസ്റ്റാകണം; കവയിത്രി മിനി സജി തുല്യതാ പരീക്ഷ എഴുതുന്നു

കോഴിക്കോട്:കവയിത്രിയും മോട്ടിവേഷണല്‍ സ്പീക്കറും പുസ്തക നിരൂപകയുമായ മിനി സജി ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്.

ലക്ഷ്യം ഒന്നു മാത്രം- ജേണലിസ്റ്റാകണം. നടുവണ്ണൂര്‍ തുല്യത സമ്പര്‍ക്കപഠന കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന കൂരാച്ചുണ്ട് ഗ്രാമത്തില്‍നിന്നുള്ള മിനിയ്ക്ക്
ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലാണ് പഠനം നിര്‍ത്തേണ്ടിവന്നത്.

47ാം വയസ്സിലാണ് വെല്ലുവിളികളെ അതിജീവിക്കാനൊരുങ്ങുന്നത്.

ചെലവു കുറഞ്ഞതും നിത്യഫലം തരുന്നതുമായ അക്ഷരങ്ങളെ ചേര്‍ത്തുപിടിച്ചാല്‍ ലക്ഷ്യത്തിലെത്തുക മാത്രമല്ല ജീവിതത്തിനു നിറം കൊടുക്കുന്ന കഥയും കവിതയുമെഴുതാന്‍ കഴിയുമെന്നും മിനി സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നു.

വായനയും എഴുത്തുമാണ് ഇഷ്ടപ്പെട്ട വിനോദങ്ങള്‍.

ആയിരത്തിലധികം കവിതകളും കഥകളും എഴുതി. നിരവധി അവാര്‍ഡുകള്‍ നേടി.

സമൂഹമാധ്യമങ്ങളിലൂടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

കല്ലാനോട് സെന്റ് മേരീസ് സ്‌കൂളില്‍ പത്താം തരം വരെ പഠിച്ചു.

പിന്നീട് സെന്റ് തോമസ് കോളേജില്‍ പി.ഡി.സി പരീക്ഷയില്‍ ഇംഗ്ലീഷിന് രണ്ടു മാര്‍ക്ക് കുറഞ്ഞതിനാല്‍ തോറ്റു പോയി.

പഠനം തുടരാന്‍ കഴിഞ്ഞില്ല. ടീച്ചറാകാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പിന്നീട് ലാബ് ടെക്നീഷനായി.

‘ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍’ എന്ന സംഘടനയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സാന്ത്വനം വര്‍ക്കറായി ജോലി ചെയ്യുന്നു.

കോഴിക്കോട് മൊഫ്യൂസില്‍ ബസ്റ്റാന്റില്‍ 15 വര്‍ഷമായി ലാബ് നടത്തിവരുന്നു.

പ്രായമായ മാതാപിതാക്കള്‍ വീട്ടിലുണ്ട്. ഭര്‍ത്താവ് സജി ഓട്ടോ ഡ്രൈവറാണ്.

ചേളന്നൂര്‍ എസ്.എന്‍. കോളേജില്‍ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ മകന്‍ സ്റ്റെജൊ ‘അക്ഷരച്ചിറകുകള്‍’ എന്ന കവിതാ സമാഹാരവും ‘വിഷാദപ്പൂക്കള്‍’ എന്ന കഥാ സമാഹാരവും രചിച്ചിട്ടുണ്ട്.

മഹാകവി ടാഗോര്‍ പുരസ്‌കാരം, ചങ്ങമ്പുഴ കൃഷ്ണപിള്ള കവിത പുരസ്‌ക്കാരം, കലാനിധി പുരസ്‌ക്കാരം, അക്ഷര കനിവ് പുരസ്‌ക്കാരം, കര്‍ഷക സാഹിത്യ പുരസ്‌ക്കാരം, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഡോ.അബേദ്ക്കര്‍ നാഷണല്‍ അവാര്‍ഡ്, എന്‍.വി.ഭാസ്‌ക്കര്‍ സ്മാരക അവാര്‍ഡ്, വിമണ്‍സ് ജസ്റ്റിസ് മൂവ്മെന്റിന്റെ കവിതാ പുരസ്‌ക്കാരം എന്നിവ മിനിക്ക് ലഭിച്ചിട്ടുണ്ട്.

ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു.

ജൂലൈ 26ന് തുല്യതാ പരീക്ഷ തുടങ്ങും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: He has been running the lab at Bus Stand in Mofuss, Kozhikode for 15 years.

NEWS ROUND UP