മുസ്ലീം ലീഗിന് ഹരിത പതാക നഷ്ടമാകുമോ ? സുപ്രീം കോടതിയില്‍ ഹര്‍ജി

Loading...

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ മുസ്ലിം ലീഗിന്റെ പതാകകള്‍ ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവും അടങ്ങുന്ന പതാകകള്‍ നിരോധിക്കണമെന്ന് യുപിയിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയീദ് വാസീം റിസ്വിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ഇത്തരം പതാകകള്‍ കാരണമാകുന്നുവെന്നാണ് റിസ്വിയുടെ പ്രധാന വാദം. ഇത്തരം പതാകകള്‍ ഇസ്ലാം വിരുദ്ധതയാണ് ഉയര്‍ത്തുന്നതെന്നും ഇസ്ലാമുമായോ സാമുദായിക ആചാരങ്ങളുമായോ പതാകയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.

ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 1906 സ്ഥാപിതമായ മുസ്ലിം ലീഗിന്റെ പതാകയാണ് പച്ചനിറവും ചന്ദ്രക്കലയും നക്ഷത്രവുമടങ്ങുന്നത്. ഇത് ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം