കേരളത്തിലെത്തുന്ന അമിത് ഷായെ ‘കറുത്ത മതില്‍’ കെട്ടി സ്വീകരിക്കും; ഒരുലക്ഷംപേരെ അണിനിരത്തും

Loading...

മലപ്പുറം: പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്‌ക്കെതിരെ ‘കറുത്ത മതില്‍’ തീര്‍ത്ത് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ്. ഒരുലക്ഷം പേരെ അണിനിരത്തിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക.

കോഴിക്കോടെത്തുന്ന അമിത് ഷായ്ക്ക് എതിരെ വെസ്റ്റ് ഹില്‍ മുതല്‍ കരിപ്പൂര്‍വരെ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിഷേധം തീര്‍ക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു.

ജനുവരി പതിനഞ്ചിന് ശേഷമാകും അമിത് ഷാ കേരളത്തിലെത്തുക. പൗരത്വ നിയമഭേദഗതിയെക്കുറിച്ച്‌ കൂറ്റന്‍ വിശദീകരണ യോഗം മലബാറില്‍ വെച്ചു നടത്താനാണ് ബിജെപി ആലോചിക്കുന്നത്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിന്റെ ആദ്യ പൊതുയോഗവും ഇതാകും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വ നിയമഭേദഗതിക്ക് എതിരെ നടത്തിവരുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് യൂത്ത് ലീഗ് അമിത് ഷായ്ക്ക് എതിരെ കറുത്ത മതില്‍ കെട്ടുന്നത്.

ഞായറാഴ്ച, പൗരത്വ നിയമത്തെക്കുറിച്ച്‌ വിശദീകരിക്കാന്‍ ബിജെപി ആരംഭിച്ച ഗൃഹസമ്ബര്‍ക്ക പരിപാടിക്കിടെ അമിത് ഷായ്ക്ക് എതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഡല്‍ഹിയിലെ ലജ്പത് നഗറിലെത്തിയ അമിത് ഷായ്ക്ക് നേരെ രണ്ടു പെണ്‍കുട്ടികള്‍ ഗോബാക്ക് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ബാനര്‍ കാട്ടുകയും ചെയ്തിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയക്കും നേരെയും കേരളത്തില്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇടത് യുവജന സംഘടനകളും കെഎസ്‌യുവുമാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം