പെരുമ്പാവൂര്‍ കൊലപാതകം ; ക്രൂരമായ ബലാത്സംഗത്തിനു ശേഷം, തൂമ്പ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

Loading...

കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ ബലാത്സംഗത്തിനു ശേഷമെന്ന് പൊലീസ് കണ്ടെത്തി. നാല്‍പ്പതുകാരിയായ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി തൂമ്ബ കൊണ്ടു തലയ്ക്കടിച്ച്‌ ബോധം കെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പൊലീസ് കണ്ടെത്തിയത്. ബലാത്സംഗത്തിനു ശേഷം മരണം ഉറപ്പാക്കിയാണ് പ്രതി സ്ഥലം വിട്ടതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എറണാകുളം കുറുപ്പംപടി സ്വദേശിനിയായ യുവതിയുടെ മൃതദേഹമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ അസം സ്വദേശിയായ ഉമര്‍ അലി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശത്തുള്ള ഹോട്ടലിന് മുന്നിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഹോട്ടല്‍ ജീവനക്കാരാണ് രാവിലെ ആറ് മണിയോടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലയാളിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തൂമ്ബ ഉപയോഗിച്ച്‌ അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പത്തിലേറെ തവണ യുവതിയെ തൂമ്ബ കൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറയുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം