അച്ഛനെ കൊന്നത് ആരുമറിയരുതെന്ന് പറഞ്ഞത് അമ്മ; മോഷണക്കേസ് കൊലപാതകക്കേസായി മാറിയതിങ്ങനെ

Loading...

ചാ​ല​ക്കു​ടി: അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ മ​ക​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി മ​ക​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.

കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി കു​ന്നു​മ്മ​ൽ ബാ​ബു​വി​ന്‍റെ(52) മ​ക​ൻ ബാ​ലു(19) ആ​ണ് അ​ച്ഛ​ൻ ത​ന്‍റെ അ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.ബാ​ലു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ബാ​ലു​വി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ക​യാ​ണ്. ഇ​ന്നു ത​ന്നെ കൊ​ന്ന​ക്കു​ഴി​യി​ൽ ബാ​ലു​വി​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​രും.

മ​ദ്യ​പി​ച്ചു​വ​ന്ന് അ​മ്മ​യു​മാ​യി അ​ച്ഛ​ൻ സ്ഥി​ര​മാ​യി വ​ഴ​ക്കി​ടു​ക​യും അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യും അ​ത് ത​ട​യാ​ൻ ഇ​ട​പെ​ടു​ന്പോ​ൾ പ​റ്റി​യ ക​യ്യ​ബ​ദ്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ബാ​ബു മ​ര​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ പ​രി​ക്കു​ക​ളി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും മ​ക​ൻ ബാ​ലു​വും ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്. 2018 മാ​ർ​ച്ച് 27ന് ​അ​ച്ഛ​നും അ​മ്മ​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ​യാ​ണ് ബാ​ലു അ​ച്ഛ​നെ ഉ​പ​ദ്ര​വി​ച്ച​ത്.

ത​ല​യ്ക്ക​ടി​യേ​റ്റു​വീ​ണ ബാ​ബു​വി​നെ ആ​ദ്യം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. എ​ല്ലാ​യി​ട​ത്തും മ​ര​ത്തി​ൽ​നി​ന്നും വീ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

ഈ​വ​ർ​ഷം ജൂ​ണ്‍ നാ​ലി​ന് ബാ​ബു മ​രി​ച്ചു. അ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​പ​ക​ട​മാ​ണെ​ന്നു നാ​ട്ടു​കാ​രെ​യും ആ​ശു​പ​ത്രി​യി​ലും അ​റി​യി​ച്ച​തെ​ന്നു ബാ​ലു പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. കൊ​ന്ന​ക്കു​ഴി​യി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. അ​തി​നാ​ൽ സം​ഭ​വ​ങ്ങ​ൾ പു​റ​ത്ത​റി​യാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​വി​വ​രം മ​റ​ച്ചു​വെ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് അ​മ്മ…
അ​നാ​ഥ​രാ​യ കു​ഞ്ഞു​സ​ഹോ​ദ​ര​ങ്ങ​ളെ അ​ല്ല​ല​റി​യാ​തെ വ​ള​ർ​ത്തി​യ​ത് ബാ​ലു

അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ആ​രോ​ടും പ​റ​യേ​ണ്ടെ​ന്നും മ​ര​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നും മാ​ത്ര​മേ പു​റ​ത്തു​പ​റ​യാ​ൻ പാ​ടൂ​വെ​ന്ന് അ​മ്മ ത​ന്നെ​യാ​ണ​ത്രെ മ​ക​നോ​ടു പ​റ​ഞ്ഞ​ത്. അ​ച്ഛ​ൻ മ​രി​ച്ച ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​മ്മ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം പോ​യ​തോ​ടെ ബാ​ലു​വും താ​ഴെ​യു​ള്ള മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും തി​ക​ച്ചും അ​നാ​ഥ​രാ​യി.

എ​ന്നാ​ൽ ത​നി​ക്കു താ​ഴെ​യു​ള്ള ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രേ​യും ഒ​രു സ​ഹോ​ദ​രി​യേ​യും ബാ​ലു ത​ന്നാ​ൽ ക​ഴി​യും വി​ധം ന​ന്നാ​യി നോ​ക്കി. ജോ​ലി​ക്കൊ​ന്നും പോ​യി​ല്ലെ​ങ്കി​ലും ക​ഞ്ചാ​വ് വി​റ്റും മോ​ഷ​ണം ന​ട​ത്തി​യു​മൊ​ക്കെ കി​ട്ടു​ന്ന പ​ണം കൊ​ണ്ട് ബാ​ലു സ​ഹോ​ദ​ര​ങ്ങ​ളെ ന​ന്നാ​യി നോ​ക്കി.

ബൈ​ക്ക് മോ​ഷ​ണ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി പോ​ലീ​സി​നൊ​പ്പം പോ​കു​ന്പോ​ൾ താ​ൻ വൈ​കാ​തെ തി​രി​ച്ചു​വ​രു​മെ​ന്നും വി​ഷ​മി​ക്ക​രു​തെ​ന്നും അ​നു​ജ​ൻ​മാ​രോ​ടും അ​നു​ജ​ത്തി​യോ​ടും പ​റ​ഞ്ഞാ​ണ് ബാ​ലു അ​വ​രെ ആ​ശ്വ​സി​പ്പി​ച്ച​ത്. പ​തി​ന​ഞ്ചു വ​യ​സും എ​ട്ടും ഏ​ഴും വ​യ​സു​മാ​ണ് ബാ​ലു​വി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്.

ബാ​ലു​വി​ന്‍റെ അ​റ​സ്റ്റോ​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഈ ​കു​ട്ടി​ക​ളെ ശി​ശു​സം​ര​ക്ഷ​ണ​സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കി അ​വ​രെ സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.ത​ങ്ങ​ളു​ടെ അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ചേ​ട്ട​നാ​ണെ​ന്ന് കു​ട്ടി​ക​ൾ ഇ​തു​വ​രെ അ​റി​ഞ്ഞി​ട്ടി​ല്ല. ബാ​ലു​വി​ന് ജീ​വ​നാ​ണ് ത​ന്‍റെ കു​ഞ്ഞു​സ​ഹോ​ദ​ര​ങ്ങ​ൾ.

ചോ​ദ്യം ചെ​യ്യ​ലി​നി​ടെ അ​റി​യാ​തെ കു​റ്റ​സ​മ്മ​തം

ഒ​രു വ​ർ​ഷ​ത്തി​ന് മു​ൻ​പ് ന​ട​ത്തി​യ കൊ​ല​പാ​ത​ക കു​റ്റം ബാ​ലു ഏ​റ്റു​പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഏ​തോ ഒ​രു നി​മി​ഷ​ത്തി​ൽ. അ​നു​ജ​ൻ​മാ​രേ​യും അ​നു​ജ​ത്തി​യേ​യും പൊ​ന്നു​പോ​ലെ നോ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​മ്മ​യേ​യും അ​ച്ഛ​നേ​യും കു​റി​ച്ചു​മെ​ല്ലാം പോ​ലീ​സ് ചോ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ലു ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി താ​ൻ ഉ​ള്ളി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന ആ ​വ​ലി​യ പാ​ത​ക​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ടു തു​റ​ന്നു​പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും അ​ന്പ​ര​ക്കു​ക​യും ഞെ​ട്ടു​ക​യും ചെ​യ്തു ബാ​ലു​വി​ന്‍റെ ആ ​മ​ന​സ​റി​ഞ്ഞു​ള്ള കു​ന്പ​സാ​ര​ത്തി​ൽ.

അ​യ​ൽ​വാ​സി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ബാ​ലു അ​ച്ഛ​നെ കൊ​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ന്‍റെ രീ​തി​ക​ളെ​പ്പ​റ്റി​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യെ​ക്കു​റി​ച്ചും ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​യു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ലു താ​നൊ​രു കൊ​ല​പാ​ത​കി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡി​വൈ​എ​സ്പി അ​ട​ക്ക​മു​ള്ള​വ​രു​ടെ മു​ന്പി​ൽ​വ​ച്ചാ​യി​രു​ന്നു ബാ​ലു​വി​ന്‍റെ കു​റ്റ​സ​മ്മ​തം.

റീ ​പോ​സ്റ്റു​മോ​ർ​ട്ട​മി​ല്ല

ഒ​രു വ​ർ​ഷം മു​ന്പ്് കൊ​ല്ല​പ്പെ​ട്ട ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​തു​കൊ​ണ്ട് റീ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ക​ഴി​യി​ല്ല. പ്ര​തി​യു​ടെ മൊ​ഴി​യും മ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക. കേ​സി​ൽ വേ​റെ ആ​ർ​ക്കെ​ങ്കി​ലും നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബ​ന്ധ​മു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ അ​മ്മ​യെ​യും ചോ​ദ്യം ചെ​യ്യാ​ൻ വേ​ണ്ടി ക​ണ്ടെ​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. കൊ​ല​പാ​ത​ക​വി​വ​രം മ​റ​ച്ചു​വെ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​ത് അ​മ്മ​യാ​ണെ​ന്ന് ബാ​ലു പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത് പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. അ​മ്മ​യെ പ്ര​തി​ചേ​ർ​ക്കു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കു​റ്റ​സ​മ്മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും മ​റ്റും ന​ട​ത്തി കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷ്, ചാ​ല​ക്കു​ടി എ​സ്ഐ ബി.​കെ.​അ​രു​ണ്‍, എ​എ​സ്ഐ​മാ​രാ​യ കെ.​ജെ.​ജോ​ണ്‍​സ​ണ്‍, ജി​നു​മോ​ൻ ത​ച്ചേ​ത്ത്, കെ.​ബി.​സു​നി​ൽ​കു​മാ​ർ, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യ് പൗ​ലോ​സ്, പി.​എം.​മൂ​സ, വി.​യു.​സി​ൽ​ജൊ, എ.​യു.​റെ​ജി, ഷി​ജൊ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റി​നും ചോ​ദ്യം ചെ​യ്യ​ലി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം