മുരളീധരന്‍ കടത്തനാട്ടില്‍ ഇന്നെത്തും : പടയൊരുക്കം ടി പി യുടെ സ്മൃതിമണ്ഡപത്തില്‍ നിന്ന്

Loading...

കോഴിക്കോട് : വടകര ലോക സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ പ്രചരണം തുടങ്ങുക ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം.

ഇന്ന് വൈകിട്ട് വടകരയില്‍ എത്തുന്ന മുരളീധരന്‍ യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശേഷം ഒഞ്ചിയത്തെത്തി കെ.കെ രമയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും.

അക്രമ വിഷയം മുഖ്യ വിഷയമാക്കാനും ചന്ദ്രശേഖരന്റെ കൊലപാതകം ചര്‍ച്ചയാക്കി സി.പി.എം വിരുദ്ധ വോട്ടുകള്‍ കേന്ദ്രികരിപ്പിക്കാനുമാണ് യു.ഡി.എഫ് നീക്കം.

Loading...