സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കാൻ മുംബൈ പൊലീസ്

Loading...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കാൻ മുംബൈ പൊലീസ്. ഈയാഴ്ച തന്നെ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യും.

സുശാന്തിനെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്ന് കരൺ ജോഹറിനെതിരെ ആരോപണമുയർന്നിരുന്നു. ബോളിവുഡിലെ കൂടുതൽ പ്രമുഖരുടെ മൊഴിയെടുക്കുമെന്നും സൂചനയുണ്ട്.

അന്വേഷണം സി.ബി.ഐയ്ക്ക് വിടില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

അതേസമയം, നടി റിയ ചക്രവർത്തിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാ പരാതിയിൽ പട്‌ന പൊലീസും സമാന്തരമായി അന്വേഷിക്കുന്നുണ്ട്.

പട്‌നയിൽ നിന്ന് എഫ്.ഐ.ആർ മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ ചക്രവർത്തി ഇന്നലെ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവർത്തി അടക്കം ആറുപേർക്കെതിരെ കേസ് എടുത്തത്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം