മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം കേന്ദ്രവും എ ഗ്രൂപ്പും തള്ളി ; കെ കെ രമയെ പിന്തുണക്കില്ല

തിരുവനന്തപുരം :  മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം കേന്ദ്രവും എ ഗ്രൂപ്പും തള്ളി . വടകരയില്‍ കെ കെ രമയെ പിന്തുണക്കില്ല .ടി  സിദ്ധിക്കിനായുള്ള എ ഗ്രൂപ്പ്  നീക്കം ശക്തമാക്കി. എന്നാല്‍ മുല്ലപ്പെള്ളിയില്ലെങ്കില്‍ വോട്ടില്ലെന്ന് ആര്‍ എം പി  നേതൃത്വവും  വ്യക്തമാക്കി.

ഇടുക്കി സീറ്റ് പി ജെ ജോസഫിന് നൽകില്ലെന്ന് കെ പി സി സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു . ഇടുക്കിയും വടകരയും മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി  ജെ ജോസഫ് സീറ്റ് ആവശ്യപ്പെട്ടിരുന്നു. പി ജെ ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

കെ സി വേണുഗോപാൽ വയനാട് മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉമ്മൻ ചാണ്ടി ഉൾപ്പെടയുള്ള മുതിർന്ന നേതാക്കളുടെ മത്സര കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനമെടുക്കും. ടോം വടക്കന് മനം മാറ്റം ഉണ്ടായത് എന്തുകൊണ്ടാണെന്നറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

Loading...