Categories
editorial

കോൺഗ്രസ് ഉണരുമോ മുല്ലപ്പള്ളിയുടെ വരവിൽ ?

പക്ഷെ സുധാകരനെ പോലെ പലരെയും കാത്തിരുന്ന കോൺഗ്രസ് പ്രവർത്തകർ മുല്ലപ്പള്ളിയുടെ വരവിനെ എത്ര മാത്രം സ്വീകരിക്കുമെന്ന്

Spread the love

പുതിയ കെ പി സി സി പ്രസിഡണ്ടിനെ നിശ്ചയിക്കാൻ ഹൈക്കമാൻഡ് ഒരുങ്ങിയ നാളുകൾ തൊട്ട് സൈബറിടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ച ഒരു പേരുണ്ടായിരുന്നു. അത് കെ സുധാകരൻ ആണ്. സുധാകരൻ പ്രസിഡണ്ടായി വന്നാൽ കേരളത്തിലെ കോൺഗ്രസ് ഇതാ കരുത്തിന്റെ ശക്തിദുർഗമാവാൻ പോകുന്നു എന്ന നിലയിലായിയിരുന്നു ഈ പ്രചാരണങ്ങളത്രയും . സുധാകരനും മാനസികമായി ഒരുങ്ങുകയും അതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു.

സുധാകരൻ അല്ലെങ്കിൽ മുരളീധരൻ ഇവരിലൊരാൾ വന്നാൽ കോൺഗ്രസ് ഇടതു ഭരണ കാലത്തെ കേരളത്തിൽ പതറാതെ പിടിച്ചു നിൽക്കുമെന്ന് കരുതിയവരാണ് കോൺഗ്രസിലെ വലിയൊരു വിഭാഗവും. ഇടക്കാലത്ത് പ്രസിഡണ്ടായ എം എം ഹസ്സനെക്കൊണ്ട് വലിയ പ്രയോജനമൊന്നും പാർട്ടിക്കുണ്ടായില്ല എന്ന വിലയിരുത്തൽ ആ പാർട്ടിക്കകത്ത് തന്നെ വേണ്ടുവോളമുണ്ടായിരുന്നു.  ഭരണ നേട്ടങ്ങളും പാർട്ടി സംഘടനാ സംവിധാനവും മികവോടെ മുന്നോട്ട് കൊണ്ടുപോകുന്ന  ഇടതു മുന്നണിക്കും സിപിഎമ്മിനുമെതിരെ കാര്യമായ എതിർപ്പുകൾ  ഏതെങ്കിലും തരത്തിൽ ഉയർത്തിക്കൊണ്ടു വന്നു ശക്തമായൊരു  പ്രതിപക്ഷമാവാൻ പോലും ഹസ്സൻ പ്രസിഡണ്ടായപ്പോൾ  സാധിച്ചില്ലെന്നാണ് സാധാരണ പ്രവർത്തകരുടെ വികാരം.

പ്രതിപക്ഷ നേതാവെന്ന നിലയിൽ  രമേശ് ചെന്നിത്തലയും ഈ വിലയിരുത്തലിൽ ഉൾപ്പെടുന്നു.  സുധാകരനെ കാത്തിരുന്നവർക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ വരവ് അത്രയേറെയൊന്നും ആവേശമുണ്ടാക്കിയിട്ടില്ല.  വടകരയിൽ നിന്നുള്ള എം പി എന്ന നിലയിൽ ആ  മണ്ഡലത്തിൽ മുല്ലപ്പള്ളിയുടെ അസാന്നിധ്യവും ഏറെ ചർച്ചകൾക്കും വിമര്ശനങ്ങൾക്കും  വഴിവെച്ചിരുന്നു. എന്നാൽ മുല്ലപ്പള്ളി പ്രസിഡണ്ടായെങ്കിലും  സുധാകരനെയോ മുരളീധരനെയോ ഹൈക്കമാൻഡ് തള്ളിയില്ല.  ഉചിതമെന്നു തോന്നാവുന്ന ഉയർന്ന പദവിയിൽ  തന്നെ  ഇരുവരെയും കുടിയിരുത്തി.

Image result for mullappally rahul gandhi

1984 ൽ കണ്ണൂരിൽ നിന്ന്  പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും 1989,1991,1996,1998 പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചതും മുല്ലപ്പള്ളിയുടെ  രാഷ്ട്രീയ ജീവിതത്തിലെ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത   നേട്ടങ്ങളാണ്. ചരിത്രത്തിലാദ്യമായാണ് ഒരു കോൺഗ്രസുകാരൻ  സിപിഎം കോട്ടയായ കണ്ണൂരിൽ നിന്നും പാർലമെൻ്റിലെത്തുന്നതെന്ന  സവിശേഷതയും അദ്ദേഹത്തിന്റെ ആദ്യ വിജയത്തിനുണ്ടായിരുന്നു . കണ്ണൂരിൽ വിജയക്കൊടി പാറിച്ച 1984 ൽ തന്നെയാണ്  മുല്ലപ്പള്ളിയെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി ഇന്ദിരാഗാന്ധി  നേരിട്ടു നിയമിക്കുന്നത്. ഇന്ദിരാഗാന്ധി വെടിയേറ്റ്  മരിക്കുന്നതിന്റെ തൊട്ടു തലേന്നായിരുന്നു ഈ നിയമനം.

Image result for mullappally indira gandhi

1988 ൽ  രാജീവ് ഗാന്ധിയുടെ കീഴിൽ എ.ഐ.സി.സി സെക്രട്ടറിയായും മുല്ലപ്പള്ളി  പ്രവർത്തിച്ചു..രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേററം മുല്ലപ്പള്ളി  പ്രസിഡൻറായിരിക്കെ ബാംഗ്ലൂരിലെ യൂത്ത് കോൺഗ്രസ് സമ്മേളനത്തിലായിരുന്നു.

Image result for mullappally rajiv gandhi

1991 ൽ പി.വി നരസിംഹ റാവു മന്ത്രിസഭയിൽ കാർഷിക സഹകരണ വകുപ്പ് സഹമന്ത്രിയായിരുന്നു മുല്ലപ്പളളി. അതിനു മുൻപ് 1977 മുതൽ 1982 വരെ യൂത്ത് കോൺഗ്രസിനെ നയിച്ചതും മുല്ലപ്പളളിയാണ് .1978 ൽ അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിക്ക് വേണ്ടി പാർട്ടി കെട്ടിപ്പടുക്കാൻ കെ.കരുണാകരന്റെ ഉറ്റ അനുയായി നിന്നുകൊണ്ട് പാർട്ടി കെട്ടിപ്പടുക്കാൻ അക്ഷീണം പ്രവർത്തിച്ച പാരമ്പര്യവും മുല്ലപ്പള്ളിക്കുണ്ട്.

Image result for mullappally indira gandhi

സി പി എമ്മിന് ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭുരിപക്ഷമുണ്ടായിരുന്ന വടകരയിൽ നിന്നും 2009 ൽ അൻപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയം വരിച്ചു പാർലമെന്റിലേക്ക് പോയ മുല്ലപ്പള്ളി മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് സഹമന്ത്രിയായി. ആ ഘട്ടത്തിലായിരുന്നു സിപിഎമ്മിനെ അടിമുടി ഉലച്ച ടി പി ചന്ദ്രശേഖരൻ വധം നടന്നത്. സിപിഎമ്മിനെതിരെ എല്ലാകാലത്തും ശക്തമായ എതിർപ്പുകൾ ഉയർത്തിയിരുന്ന മുല്ലപ്പള്ളിക്ക് അവരെ അടിക്കാൻ കിട്ടിയ നല്ലൊരു ആയുധമായിരുന്നു ടി പി വധം . അതദ്ദേഹം ആഭ്യന്തരസഹമന്ത്രി എന്ന നിലയിൽ നല്ലപോലെ ഉപയോഗിക്കുകയും ചെയ്തു. ഇതേ തുടർന്ന് കടുത്ത എതിർപ്പുകൾ മുല്ലപ്പള്ളിക്കെതിരെ സി പി എം ഉയർത്തി. ആർ എം പി യോടുള്ള ഉപകാര സ്മരണയാണ് അദ്ദേഹത്തിനെന്നു സിപിഎം കുറ്റപ്പെടുത്തി.

അതെ സിപിഎം ഭരണത്തിലിരിക്കുമ്പോൾ പിണറായി വിജയൻ മുഖ്യമന്ത്രിക്കസ്സേരയിൽ ഇരിക്കുമ്പോൾ മുല്ലപ്പള്ളി കെപിസിസി പ്രസിഡണ്ടായി നിയമിക്കപ്പെട്ടത് ഏറെ രാഷ്ട്രീയ മാനങ്ങൾ ഉയർത്തുന്നുണ്ട്. സർക്കാരിനെതിരായ പടയോട്ടമാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നുണ്ടാവുക. പലതരത്തിൽ നിർജീവമായ പാർട്ടി സംവിധാനങ്ങളെ തട്ടിയുണർത്തുകയാണ് ആദ്യപടി. പക്ഷെ സുധാകരനെ പോലെ പലരെയും കാത്തിരുന്ന കോൺഗ്രസ് പ്രവർത്തകർ മുല്ലപ്പള്ളിയുടെ വരവിനെ എത്ര മാത്രം സ്വീകരിക്കുമെന്ന് കണ്ടറിയണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS