കെ. മുളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം

 

പേരാമ്പ്ര : തെരഞ്ഞെടുപ്പ് പര്യടനത്തിന് പേരാമ്പ്ര സികെജി ഗവ. കോളെജില്‍ എത്തിയ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുളീധരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം . ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി േപരാമ്പ്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മുളീധരന്‍.

പേരാമ്പ്ര മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിച്ചശേഷം മൂന്നുമണിയോടെ േപരാമ്പ്ര മേഴ്‌സി കോളെ ജില്‍ വിദ്യാര്‍ത്ഥികളെ കണ്ട ശേഷം സമീപത്ത് തന്നെയുള്ള സര്‍ക്കാര്‍ കോളെജില്‍ എത്തിയപ്പോഴാണ് തിരിച്ച് പോരേണ്ടി വന്നത്.

കോളെജിന്റെ മുറ്റത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സല്‍ഫി എടുക്കാന്‍ നിന്ന് കൊടുത്ത ശേഷം യുഡിഎഫ് ്രപവര്‍ത്തകര്‍ക്കും കെഎസ്‌യു നേതാക്കള്‍ക്കുമൊപ്പം കോളെജിലേക്ക് പ്രവേശിക്കുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗയ്റ്റ് അടക്കുകയും അകത്ത് കടന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

കൂടെയുള്ളവര്‍ ഗയ്റ്റ് തുറന്ന് മുരളീധരന്‍ കോളെജിന്റെ ഇടനാഴിയില്‍ പ്രവേശിച്ചെങ്കിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗോവണിയില്‍ തടസ്സമായി നിന്ന് ജയരാജന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെ കെഎസ് യു പ്രവര്‍ത്തകരും മുദ്രാവാക്യം വിളി തുടങ്ങി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥാനാര്‍ത്ഥി തിരിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തര്‍ തമ്മില്‍ മുദ്രാവാക്യം വിളി തുടരുകയാണ്.

 

 

 

യുഡിഎഫ് സംവിധാനത്തിന്റെ രാജ ശില്‍പ്പി കെ കരുണാകരന്റെ മകന്‍ കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ………………………………

വീഡിയോ കാണാം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം