റാങ്കിംഗില്‍ ധോണിയുടെ കുതിപ്പ്, നേട്ടമുണ്ടാക്കി ചഹലും കേദറും

Loading...

ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിയുടെ മുന്നേറ്റം. നിലവിലുളള റാങ്കിനേക്കാള്‍ മൂന്ന് സ്ഥാനം മുന്നോട്ടുകയറി പതിനേഴാം സ്ഥാനത്താണ് ധോണിയിപ്പോള്‍. ഓസ്‌ട്രേലിയക്കെതിരേയും ന്യൂസിലന്‍ഡിനെതിരേയുമുളള മികച്ച പ്രകടനമാണ് ധോണിയ്ക്ക് നേട്ടമായത്.

എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കേദാര്‍ ജാദവും പുതിയ റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. നിലവില്‍ ബാറ്റ്‌സ്മാന്മാരില്‍ 35-ം സ്ഥാനത്താണ് താരം. അതെസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും, ഉപനായകന്‍ രോഹിത് ശര്‍മ്മയുമാണ് ഏകദിന ബാറ്റ്‌സ്മാന്മാരില്‍ യഥാക്രമം ഒന്നും, രണ്ടും റാങ്കിലുള്ളത്.

ബൗളിംഗില്‍ ചഹല്‍ നേട്ടമുണ്ടാക്കി. മുന്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തായിരുന്ന ചഹല്‍ പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തി. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ആറ് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി പതിനേഴാം സ്ഥാനത്തെത്തിയിട്ടുണ്ട്.

അതെസമയം ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്റെ കുതിപ്പിനും റാങ്കിംഗ് പട്ടിക സാക്ഷ്യം വഹിച്ചു. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ബോള്‍ട്ട് നിലവില്‍ ബോളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ബോള്‍ട്ട്.

Loading...