ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെ മോട്ടോ ജി8 പ്ലസ്; വില്‍പന നാളെ മുതല്‍

Loading...

മോട്ടോ റോള ഏതാനും ദിവസം മുന്‍പാണ് മോട്ടോ ജി8 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫോണിന്റെ ആദ്യ വില്‍പന ഒക്ടോബര്‍ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍ തുടങ്ങും.മോട്ടോ ജി8 പ്ലസിന്റെ വില 13,999 രൂപയാണ്. ഫ്‌ലിപ്കാര്‍ട്ട് വഴി മാത്രമായിരിക്കും ഫോണ്‍ വാങ്ങാനാവുക.

കോസ്മിക് ബ്ലൂ, ക്രിസ്റ്റല്‍ പിങ്ക് നിറങ്ങളില്‍ ഫോണ്‍ ലഭിക്കും. റിലയന്‍സ് ജിയോ നെറ്റ്വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് 2,200 ക്യാഷ്ബാക്കിനൊപ്പം 3,000 രൂപയുടെ ക്ലിയര്‍ട്രിപ് കൂപ്പണും 2,000 രൂപയുടെ സൂം കാര്‍ വൗച്ചറും കിട്ടും.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മോട്ടോ ജി8 പ്ലസിനുള്ളത്. ആന്‍ഡ്രോയിഡ് 9.0 പൈ പതിപ്പാണ് ഫോണിലുളളത്. 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്.

ടിപ്പിള്‍ ക്യാമറ സംവിധാനമാണ് ഫോണിനുളളത്. പ്രധാന സെന്‍സറായ 48 എംപി ക്യാമറയില്‍ എഫ് 1.7 അപ്പേര്‍ച്ചറുണ്ടാവും. 16 മെഗാപിക്സലിന്റെ വൈഡ് ആംഗിള്‍ ആക്ഷന്‍ ക്യാമറയാണ് അടുത്തത്. മൂന്നാമത്തേത് അഞ്ച് മെഗാപിക്സലിന്റെ സെന്‍സറാണ്. മുകളില്‍ വാട്ടര്‍ഡ്രോപ് നോച്ചില്‍ സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നു.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ചാണ്. ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍വരെ ചാര്‍ജ് നിലനില്‍ക്കുമെന്നാണ് കമ്പനിയുടെ ആവകാശവാദം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം