മകളെ കൊലപ്പെടുത്തിയ സംഭവം:ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപെട്ടതിലുള്ള മനോവിഷമമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചത്

കോഴിക്കോട്: ബന്ധുവീട്ടില്‍ നിന്നും പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിലുള്ള മനോവിഷമത്താലാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് കോഴിക്കോട് നാദാപുരത്ത് മകളെ കൊന്ന യുവതിയുടെ മൊഴി. 4 വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ അമ്മ സഫൂറയെ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ മൃതശരീരം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും.

കൈയ്യും കാലും കെട്ടി കുളിമുറിയിലെ ബക്കറ്റിലായിരുന്നു അമ്മ സഫൂറ നാല് വയസ്സുള്ള മകള്‍ ഇന്‍ഷാ ലാമിയയെ മുക്കി കൊലപ്പെടുത്തിയത്. ഒന്നര വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബന്ധുക്കളുമെത്തി രക്ഷപെടുത്തുകായായിരുന്നു. ഭര്‍ത്താവുമായി അടുത്ത ദിവസങ്ങളില്‍ ഉണ്ടായ വഴക്കാണ് കൊലപാതകം നടത്താന്‍ കാരണമെന്നാണ് സഫൂറയുടെ മൊഴി.

ഭര്‍തൃപിതാവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും 11000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. സഫൂറയാണ് ഈ പണം എടുത്തത്. ഇത് ബന്ധുക്കള്‍ അറിഞ്ഞതോടെ ഭര്‍ത്താവ് ശാസിച്ചു. തുടര്‍ന്ന് കുട്ടികളെയും സഫൂറെയെയും വേണ്ടെന്ന് പറയുകയും ചെയ്തു. ഇതിലുള്ള മനോവിഷമത്തിലാല്‍ കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് കൈയ്യും ബ്ലേഡ് ഉപയോഗിച്ച് ഇവര്‍ മുറിച്ചിരുന്നു.

സഫൂറെയ നാദാപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടാമത്തെ കുട്ടിയുടെ നിലമെച്ചപ്പെട്ടു. അടുത്ത ദിവസം സഫൂറെയെയും മക്കളെയും വിദേശത്തേക്ക് കൊണ്ട് പോകാന്‍ ഒരുങ്ങുകയായിരുന്നു ഇവരുടെ ഭര്‍ത്താവ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം