രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ഞൂറിലധികം കോവിഡ് മരണം

Loading...

രാജ്യത്ത് 24 മണിക്കൂറിനിടെ 18,653 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ആകെ രോഗികള്‍ 5,85,493 ആയി.

507 പേരാണ് രാവിലെ 9 മണിവരെയുള്ള കേന്ദ്ര സർക്കാരിന്‍റെ കണക്കനുസരിച്ച് രോഗം ബാധിച്ച് മരണത്തിന് കീഴ‍ടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 17,400 ആയി.

ജൂൺ പതിനേഴിന് മരണക്കണക്കുകളിൽ വന്ന തിരുത്തൽ ഒഴിച്ച് നിർത്തിയാൽ എറ്റവും ഉയർന്ന മരണ നിരക്കാണ് ഇത്.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം കൊവിഡ് മരണങ്ങളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണ്. ആകെ മരണം 17,400 ആയി മാറി. ആയിരത്തിലേറെ മരണം മൂന്നുദിവസം കൊണ്ടാണ് ഉണ്ടായത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 5,85,493 ആയി. രാജ്യത്ത് രോഗമുക്തരുടെ എണ്ണം ഉയരുന്നുണ്ട്. 3,47,978 പേര്‍ ഇതുവരെ രോഗമുക്തരായി. 59.43 ശതമാനമായി രോഗമുക്തി നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 13,157 പേരാണ് രോഗമുക്തരായത്.

പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന 59.07 ശതമാനം മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം ഒന്നേമുക്കാല്‍ ലക്ഷത്തിലേക്ക് അടുക്കുകയാണ്.

തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 90000വും ഡല്‍ഹിയില്‍ 87000വും കടന്നു. തെലങ്കാനയില്‍ 16000 കടന്ന് കൊവിഡ് കേസുകള്‍ കുതിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം