Categories
Malappuram

മലപ്പുറം ജില്ലയില്‍ ഇന്നും 1000 കടന്ന് കോവിഡ് ബാധിതര്‍

മലപ്പുറം  : മലപ്പുറം ജില്ലയില്‍ ഇന്നും 1000 കടന്ന് കോവിഡ് ബാധിതര്‍. ജില്ലയില്‍ ഇന്ന് 1024 പേര്‍ക്ക് രോഗബാധ; 876 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 916 പേര്‍ക്ക് വൈറസ് ബാധ. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 74
11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 7,648 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 47,204 പേര്‍

ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഇന്നും 1000 കടന്നു. 1,024 പേര്‍ക്കാണ് ഇന്ന് (ഒക്ടോബര്‍ 08) രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരായവരില്‍ 916 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 74 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം ഇന്ന് 876 പേര്‍ രോഗമുക്തരായതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ 22,156 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

47,204 പേര്‍ നിരീക്ഷണത്തില്‍

47,204 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,648 പേര്‍ വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 526 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,402 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് ഇതുവരെ 1,92,864 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതില്‍ 5,359 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ 130 പോരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: More than 1000 Kovid victims are still in Malappuram district. 1024 people infected in the district today; 876 people were cured

NEWS ROUND UP