Categories
Kozhikode

കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. സംസ്ഥാന ശരാശരിയെക്കാൾ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് ജില്ലയിലെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വളരെ കൂടുതലാണ്.

കോവിഡ് രണ്ടാം തരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള പോലെ രോഗബാധ പടർന്നു പിടിക്കാൻ സാധ്യത കാണുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും ജില്ലാ നേതൃത്വം പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നു.

ഞായറാഴ്ച എല്ലാവിധ കൂടി ചേരലുകളും നിരോധിച്ചു കൊണ്ട് ഉത്തരവായിട്ടുള്ളതാണ്.

എന്നാൽ ഞായറാഴ്ചകളിൽ വിവാഹ ചടങ്ങുകളിൽ മാക്സിമം ഇരുപത് പേർക്ക് പങ്കെടുക്കാവുന്നതാണെന്നും പങ്കെടുക്കുന്നവർ എല്ലാവരും കോവിഡ് ടെസ്റ്റ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർ ആയിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: More restrictions in Kozhikode district; New suggestions like this

NEWS ROUND UP