കൂടത്തായി കൂട്ടക്കൊല; സയനൈഡ് അല്ലാത്ത വിഷ വസ്തുക്കളും ഉപയോഗിച്ചു…

Loading...

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകപരമ്ബരയില്‍ ബന്ധുക്കളെ ഇല്ലാതാക്കാന്‍ പ്രതി ജോളി സയനൈഡ് അല്ലാത്ത മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കുറ്റകൃത്യത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവന്ന് ജോളി മോഴി നല്‍കിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

ജോളിയ്ക്ക് സയനൈഡ് കൊടുത്തത് ഒരുതവണ മാത്രമാണെന്ന് പ്രജു കുമാര്‍ തെളിവെടുപ്പിനിടെ പൊലീസിനോട് വ്യക്തമാക്കി. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും പ്രജുകുമാര്‍ പറഞ്ഞു. പ്രജു കുമാറിനെ സയനൈഡ് വാങ്ങിയ താമരശ്ശേരിയിലെ കടയിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

കേസില്‍ ജോളി, ജ്വല്ലറിയുടമയായ മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 14 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ആറ് പേരാണ് സമാനസാഹചര്യത്തില്‍ മരണമടഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം അവസാനിക്കില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. റോയിയുടെ പിതാവ് ടോം തോമസ്, റോയിയുടെ അമ്മ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ബന്ധു സുലു, സുലുവിന്റെ കുട്ടി അല്‍ഫിന്‍ എന്നിവരുടെ മരണകാരണങ്ങളെകുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ജോളി നല്‍കിയെന്നാണ് സൂചന. ഇവരെ കൊല്ലാന്‍ സയ്നൈഡല്ലാതെ മറ്റു ചില വിഷവസ്ഥുക്കളും ഉപയോഗിച്ചെന്നാണ് ജോളി അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍, ഏതു വിഷവസ്ഥുവാണെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കൊല ചെയ്യാന്‍ സഹായിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചില ആളുകളുമണ്ടെന്നും ജോളി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്ന് ചോദ്യത്തിന് നിലവില്‍ ഓര്‍മ്മിക്കാനാവുന്നില്ലെന്നാണ് ജോളി നല്‍കിയ മറുപടി. ആരെന്ന് മനസിലാക്കാന്‍ ജോളിയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറെടുക്കുന്നത്.

രണ്ട് മാസം മുന്‍പ് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടത്തായി കൂട്ടക്കൊലയുടെ അന്വേഷണം ആരംഭിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ ചില സംശയങ്ങള്‍ തോന്നിയതോടെ പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം