സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു ;എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട്

Loading...

എറണാകുളം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ച എറണാകുളം ജില്ലയില്‍ നടക്കാനിരുന്ന ക്വിയര്‍ പ്രൈഡ് റാലി മാറ്റി വെച്ചു. കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെടുകയും എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റാലി മാറ്റി വെച്ചത്.

ജില്ലാ ഭരണ കേന്ദ്രത്തില്‍ നിന്നും, ജില്ലാ പൊലീസ് മേധാവിയില്‍ നിന്നുമുള്ള നിര്‍ദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പും കണക്കിലെടുത്തുകൊണ്ട് പത്താമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര മാറ്റിവെച്ചതെന്ന് ക്വിയര്‍ പ്രൈഡ് കേരളം ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

അതേസമയം ഇന്ന് കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ഗതാഗതം താറുമാറായി. കോഴിക്കോട് മാവൂര്‍ റോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളകെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.-*

Loading...