കുരങ്ങുപനി ; വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു

Loading...

യനാട്ടില്‍ ഒരാള്‍ കൂടി കുരങ്ങുപനി ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം കുരങ്ങുപനി ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ച് മരിച്ച ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളുവിന്റെ പരിശോധനാഫലം ഇന്നലെയാണ് പുറത്ത് വന്നത്.

ജില്ലയില്‍ രണ്ടാം ഘട്ടപ്രതിരോധ കുത്തിവെപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മരിച്ച ബേഗൂര്‍ കാളിക്കൊല്ലി കോളനിയിലെ കേളു, കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് കുരങ്ങുപനി ബാധിച്ച് ചികിത്സ തേടിയിരുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടെ ഈ വര്‍ഷം കുരങ്ങുപനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. രോഗവ്യാപനം പ്രതീക്ഷിച്ചതിലും കൂടിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുലര്‍ത്തുന്നത്.

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ 5228 പേരാണ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. ഇപ്പോള്‍ 2346 പേര്‍ക്ക് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. എട്ട് പേര്‍ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം