മൊബൈൽ ഫോണുകളും ഡിടിഎച്ചുകളും നിലക്കുന്നു;എന്ത് ചെയ്യും സേവനദാതാക്കൾ?

സി ടി അനുപ്

Loading...

കോഴിക്കോട് : ‘ നിങ്ങൾ വീട്ടിൽ സുരക്ഷിതനായിരിക്കൂ മൊബൈൽ റീചാർജ് ചെയ്യാൻ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കൂ , മൊബൈൽ കമ്പനികൾ നിരന്തരം നമുക്ക് അയക്കുന്ന സന്ദേശമാണിത്. ഡിജിറ്റൽ / ഓൺലൈൻ സംവിധാനങ്ങൾ വഴി മൊബൈലും ,ഡി ടി എച്ചും റീചാർജ് ചെയ്യുന്നവർക്കും ,സ്മാർട്ട് ഫോൺ ഉള്ളവർക്കും ,എ ടി എം കാർഡും ബാലൻസുള്ള ബാങ്ക് എക്കൗണ്ടും ഉള്ളവർക്ക് ഇത് അനുഗ്രഹമാണ്. എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്ത , ബാലൻസുള്ള ബാങ്ക് അക്കൗണ്ട് ഇല്ലാത്ത രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന മൊബൈൽ ഫോൺ / ഡിടിഎച്ച് ഉപഭോക്താക്കളുടെ അവസ്ഥയോ? കടകളിൽ പോയി മാത്രം റീചാർജ് ചെയ്തിരുന്ന 7O% ത്തോളം വരുന്ന രാജ്യത്തെ മൊബൈൽ വരിക്കാരുടെ ആശയ വിനിമയം വരും ദിവസങ്ങളിൽ റദാക്കപ്പെടുന്നത് ആശങ്കപ്പെടേണ്ട കാര്യമാണ്. ലോക്ക് ഡൗണിൽ എല്ലാം പൂട്ടി വീട്ടിൽ കുത്തിയിരിക്കുമ്പോൾ പരസഹായത്തിനു വേണ്ടി സർക്കാർ സംവിധാനങ്ങളെയോ, സന്നദ്ധ സംഘടനകളെയോ ,ബന്ധുക്കളെയോ, സുഹുത്തുക്കളെയോ ബന്ധപ്പെടാൻ കഴിയാതെ വരുന്നത് ഈ കമ്മ്യൂണിക്കേഷൻ/ ഡിജിറ്റൽ യുഗത്തിൽ ഒരു മനുഷ്യാവകാശ പ്രശ്നമല്ലേ? ഇൻ്റർനെറ്റ് മൗലികാവകാശമാക്കുന്ന ഈ നാട്ടിൽ നമുക്ക് ഈ വിഷയങ്ങളെ ഗൗരവത്തിൽ കാണണ്ടേ?

ഇവിടെയാണ് രാജ്യത്തെ ടെലികോം കമ്പനികൾക്ക് നിർണ്ണായക പങ്കു വഹിക്കാനാവുക. ലോക്ക് ഡൗൺ ഉള്ള ദിനങ്ങളിൽ മഹാഭൂരിപക്ഷം ജനങ്ങളുടെ ആവശ്യ മായ ആശയ വിനിമയം നിലച്ചുപോകാതിരിക്കാൻ ഒരു നിശ്ചിത സംഖ്യ മൊബെലുകളിൽ സൗജന്യമായി മുൻകൂർ റീചാർജായി ചെയ്യുകയും ഉപഭോക്താക്കൾ പിന്നീട് റീചാർജ്ജ് ചെയ്യുമ്പോൾ ആ പണം വസൂലാക്കുകയും ചെയ്യാവുന്ന ഒരു സംവിധാനമെങ്കിലും അടിയന്തിരമായി മൊബൈൽ കമ്പനികൾ പ്രഖ്യാപിക്കണം.

ഭക്ഷണവും, പാർപ്പിടവും പോലെ മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണ് ഇന്ന് ആശയ വിനിമയവും. കോവിഡിൻ്റെ പ്രതിസന്ധി നാളുകളിൽ അത് റദ്ദാക്കപ്പെട്ടു കൂടാ. ഭരണകൂടങ്ങളും അധികൃതരും ഈ വിഷയത്തെ ഗൗരവമായി തന്നെ കാണണം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം