Categories
Idukki

എം എം മണിക്ക് വന്‍ ഭൂരിപക്ഷത്തോടെ ജയം

ഇടുക്കി : ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണിയുടെ തേരോട്ടം.

വോട്ടെണ്ണി തുടങ്ങിയ സമയം മുതൽ ക്രമാനുഗതമായ മുന്നേറ്റമാണ് മന്ത്രി എംഎം മണി മണ്ഡലത്തിൽ നേടിയത്.

മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോൾ തന്നെ പതിനായിരത്തിന് മുകളിലേക്ക് ഭൂരിപക്ഷം ഉയര്‍ത്താനും എംഎം മണിക്ക് കഴിഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവൻ ആണ്.

ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പൻചോല.

1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്.

ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പൻചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളിൽ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: At the end of the three rounds of counting, MM was able to raise the majority to over 10,000.