നാക്കു പിഴവില്‍ ഖേദം പ്രകടിപ്പിച്ച്‌ എം.എം.മണി

Loading...

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദം പ്രകടിപ്പിച്ച്‌ വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി മണി ഖേദ പ്രകടനം നടത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്ന പിഴവില്‍ ഖേദമെന്നാണ് അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചത്.

ശിശുദിനം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മരിച്ച സുദിനമാണെന്നാണ് കഴിഞ്ഞദിവസം എം എം മണി പറഞ്ഞത്. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് വൈദ്യുതി മന്ത്രിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചത്. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നത്.

ഞാൻ ഇന്നലെ(14/11/2019 ) കട്ടപ്പനയിൽ സഹകരണ വാരാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്റുവിന്റെ ജന്മദിന ആശംസകൾ അർപ്പിച്ചപ്പോൾ ഉണ്ടായ പിഴവിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.

Posted by MM Mani on Thursday, November 14, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം