Categories
Cinema

വനിതാ ഡോക്ടറോട് മോശം പെരുമാറ്റം ; നടന്‍ കണ്ണന്‍ പട്ടാമ്പിക്കെതിരേ പോലീസ് കേസെടുത്തു

പട്ടാമ്പി : വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും നടൻ കണ്ണൻ പട്ടാമ്പിക്കെതിരേ പട്ടാമ്പി പോലീസ് കേസെടുത്തു.

ആശുപത്രിയിലെത്തി തന്നെ ബലമായി കടന്നുപിടിക്കുകയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു.

2019 നംവബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

ചികിത്സാർഥം ആശുപത്രി ഒ.പി.യിലെത്തിയ ശേഷമാണ് സംഭവമുണ്ടായത്.

ഇതിനു ശേഷവും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണവും ഭീഷണിയും ഉണ്ടായെന്നു കാണിച്ച് കഴിഞ്ഞയാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്.

തുടർന്നാണ് പട്ടാമ്പി പോലീസ് കേസെടുത്തത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Mistreatment of female doctor; Police have registered a case against actor Kannan Pattambi