ഇനി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യേണ്ടതില്ല ; ആലപ്പുഴയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

Loading...

ഇനി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യേണ്ടതില്ല. ആലപ്പുഴ പട്ടണക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കട്ടപ്പനയിലുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആതിരയെയാണ് ഇന്ന് രാവിലെ കാണാതായത്. രാവിലെ പിതാവിന്റെ കടയിൽ വന്നതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് കുട്ടിയെ കാണാതായത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അമ്മയുടെ വീട്ടിലേക്ക് പോയിരിക്കാമെന്ന നിഗമനത്തെ തുടർന്ന് വാഹനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് കുട്ടിയെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തിയത്.

പരീക്ഷാ പേടിയെ തുടർന്ന് കുട്ടി വീട് വിട്ടിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം