മിനിമം വേതനം 18,000 രൂപ ആക്കണം; പാർലമെൻറിൽ തൊഴിലാളി ശബ്ദമായി ബിനോയ് വിശ്വം എം പി

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രതിമാസ വേതനം കുറഞ്ഞത് 18,000 രൂപ ആക്കണമെന്ന് ബിനോയ് വിശ്വം പാർലമെൻറിൽ ആവശ്യപ്പെട്ടു.രാജ്യ സഭ സമ്മേള ന ത്തിന്റെ അവസാന ദിവസം പ്രത്യേക പരാമർശ പ്രമേയത്തിലൂടെയാണ് ഈ ആവശ്യം സഭയിൽ ഉയർന്നത്.

കഴിഞ്ഞ ദിവസം നടന്ന ദ്വിദിന പൊതുപണിമുടക്കിൽ തൊഴിലാളികൾ ഉയർത്തിയ പ്രധാന ആവശ്യങ്ങളിൽ ഒന്നാണിത്.
വിലകൾ കുതിച്ചുയരുകയും രൂപയുടെ വാങ്ങൽ ശേഷി ഇടിഞ്ഞു വീഴുകയും ചെയ്യുമ്പോൾ ജീവിതം തള്ളിനീക്കാൻ തൊഴിലാളികൾ പാടുപെടുകയാണ്.

 

 

 

 

എല്ലാ സമ്പത്തും ഉൽപ്പാ ദിപ്പിക്കുന്നത് തൊഴിലാളികളാണ്. അവരുടെ നിത്യവൃത്തിക്കാവശ്യമായ മിനിമം വേതനം പോലും ഉറപ്പാക്കാൻ സർക്കാർ പരാജയപ്പെടുകയാണ്. അവരുടെ ട്രേഡ് യൂണിയൻ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം -ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം