Categories
Thiruvananthapuram

തിരുവനന്തപുരത്ത് മധ്യവയസ്‌കയുടെ മരണം ; കൊലപാതകമെന്ന് സംശയം.

തിരുവനന്തപുരം : തിരുവനന്തപുരം കാരണക്കോണത്തെ മധ്യവയസ്‌കയുടെ മരണം കൊലപാതകമെന്ന് സംശയം.

അന്‍പത്തിയൊന്നുവയസുകാരിയായ ശാഖാ കുമാരിയെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു അരുണ്‍ അയല്‍വാസികളോട് പറഞ്ഞത്.

ഇന്ന് രാവിലെ ആറുമണിയോടെയാണ് ശാഖാ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ഷോക്കേറ്റ് വീണുവെന്നായിരുന്നു ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞത്.

തുടര്‍ന്ന് ശാഖയെ കാരണക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Thiruvananthapuram: The death of a middle-aged woman in Karanakonam is suspected to be a murder.