Categories
അന്തര്‍ദ്ദേശീയം

വീടിന് മുകളിൽ ഉൽക്കാശില പതിച്ചു ; ശവപ്പെട്ടി നിർമാതാവ് കോടീശ്വരനായി

ജക്കാർത്ത : വീടിന് മുകളിൽ ഉൽക്കാശില പതിച്ച ശവപ്പെട്ടി നിർമാതാവ് ഒറ്റരാത്രികൊണ്ട് കോടീശ്വരനായി. ഇൻഡൊനീഷ്യയിലെ സുമാത്രയിലാണ് സംഭവം.

ശവപ്പെട്ടി നിർമാതാവായ 33കാരനായ ജോഷ്വാ ഹുത്തഗാലുഗിനെ തേടിയാണ് അപ്രതീക്ഷിത സൗഭാഗ്യം വന്നെത്തിയത്.

ഓഗസ്റ്റിലാണ് ജോഷ്വായുടെ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചെറിയ ഉൽക്കാശിലകൾ വന്നുപതിച്ചത്. 2.1 കിലോ ഭാരമുള്ള ഉൾക്കാശിലകളാണിവ.

കഴിഞ്ഞ ദിവസം ഏകദേശം ഒരു മില്ല്യൺ പൗണ്ടിലേറെ വരുന്ന തുകയ്ക്കാണ് (9.8 കോടി രൂപ) ഈ ഉൽക്കകൾ വിറ്റഴിച്ചതെന്നാണ് ജോഷ്വാ തന്നെ നൽകുന്ന സൂചന. അതേസമയം കൃത്യമായ തുക ജോഷ്വാ വെളിപ്പെടുത്തിയിട്ടില്ല.

ഇത്തരം വസ്തുക്കൾ ശേഖരിക്കുന്ന അമേരിക്കയിലെ ജാർഡ് കോളിൻസ് എന്നയാൾക്കാണ് ജോഷ്വാ ഉൽക്കകൾ വിറ്റത്.

ഇയാൾ പിന്നീട് മറ്റൊരാൾക്ക് മറിച്ചു വിൽക്കുകയും ചെയ്തു. നിലവിൽ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഉൽക്ക പഠന കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

English summary: Meteorite fell on the roof of the house; The coffin maker became a millionaire

NEWS ROUND UP