മെസ്സി, വാന്‍ ഡെക്ക്, റൊണാള്‍ഡോ?; ബാലണ്‍ ഡി യോര്‍ പ്രഖ്യാപനം ഇന്ന് രാത്രി ഒരു മണിക്ക്

Loading...

പാരിസ്: ലോക പുരുഷ ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവിനെ ഇന്നറിയാം. ഇന്ന് അര്‍ദ്ധരാത്രി പാരിസിലെ ഛാറ്റെലെറ്റ് സ്‌റ്റേഡിയത്തില്‍ 2019ലെ ബാലണ്‍ ഡി യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതോടെ ലോക ഫുട്‌ബോളിലെ അതികായകനെ അറിയാം.

ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, വാന്‍ ഡെക്ക് എന്നിവരാണ് സാധ്യതപട്ടികയിലെ മൂന്ന് താരങ്ങള്‍. കഴിഞ്ഞ 11 വര്‍ഷത്തിനിടയക്ക് റൊണാള്‍ഡോയോ മെസ്സിയോ അല്ലാതെ ഈ പുരസ്‌കാരം കരസ്ഥമാക്കിയത് ലൂക്കാ മൊഡ്രിക്കാണ്.

മെസ്സിയും റൊണാള്‍ഡോയും അഞ്ച് തവണ വീതം പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഫിഫാ ബെസ്റ്റ് പുരസ്‌കാരം ഇത്തവണ കരസ്ഥമാക്കിയത് മെസ്സിയായിരുന്നു. യുവേഫായുടെ മികച്ച താരമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് ലിവര്‍പൂളിന്റെ വാന്‍ഡെക്കിനെ ആയിരുന്നു.

ബാലണ്‍ ഡിയോറിന്റെ അവസാന പട്ടികയില്‍ നിന്നും റൊണാള്‍ഡോ പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു.

വോട്ടെടുപ്പില്‍ മെസ്സി ഒന്നാമതും വാന്‍ ഡെക്ക് രണ്ടാമതും റൊണാള്‍ഡോ മൂന്നാമതും എന്ന് തരത്തിലൂള്ള റിപ്പോര്‍ട്ടുകള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. പോളണ്ട് താരവും ബയേണ്‍ താരവുമായ ലെവന്‍ഡോസ്‌കിയാണ് മൂന്നാം സ്ഥാനത്തുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം