മെസ്സി അവധിയിലാണ് ; പക്ഷെ തിരക്കുകളൊഴിയുന്നില്ല; കുട്ടികളെ നോക്കണം, സ്കൂളിൽ കൊണ്ടുപോകണം…….

സ്പോർട്സ് ഡസ്ക്

Loading...

ബാഴ്‌സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് ഇത് അവധികാലമാണ്. മത്സരങ്ങളൊന്നുമില്ലാതെ താരം വീട്ടില്‍തന്നെ സമയം ചെലവഴിക്കുകയാണ്. വീട്ടില്‍ ചെലവഴിക്കുന്ന താരം ചുമ്മാ ഇരിക്കുകയല്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നല്ല രീതിയില്‍ കുടുംബം നോക്കുകയാണ് താരം. വീട്ടിലെ ജോലിയെല്ലാം തീര്‍ക്കണം. അതുകൊണ്ട് തന്നെ മെസി വളരെ തിരക്കിലാണ്. കുട്ടികളെ കുളിപ്പിക്കണം, സ്‌കൂളില്‍ കൊണ്ടാക്കണം, തിരിച്ചുകൊണ്ടു വരണം, പഠിപ്പിക്കണം അങ്ങനെ നിരവധി ജോലിയാണ് താരത്തിന് ഇപ്പോഴുള്ളത്.

Image result for messi

മെസി ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നിമിഷങ്ങള്‍ക്കകം താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മക്കളായ തിയാഗോയേയും മാത്യോയേയും സ്‌കൂളില്‍ കൊണ്ടുപോകുന്നതാണ് ചിത്രങ്ങളില്‍. അച്ഛനായ മെസിക്കൊപ്പം തിയാഗോയും മാത്യോയും സ്‌കൂള്‍ യൂണി ഫോമില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കതുവെച്ചിരിക്കുന്നത്. ഭാര്യ ആന്റോനെല റൊക്കുസെ എല്ലാ കാര്യത്തിലും മെസിയുടെ കൂട്ടിനുണ്ട്. ഇന്‍സ്റ്റഗ്രാം ഫോട്ടോയ്ക്ക് പിന്നിലും ഭാര്യ ആന്റോനെല തന്നെയാണ്.

അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങളുണ്ടെങ്കിലും മെസി ദേശീയ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ശനിയാഴ്ച ഗ്വാട്ടിമാല സെപ്റ്റംമ്പര്‍ 12ന് കൊളംബിയ എന്നിവര്‍ക്കെതിരേയാണ് അര്‍ജന്റീയുടെ മത്സരം.

അതേസമയം, സൂപ്പര്‍ താരവും നായകനുമായ ലയണല്‍ മെസിയുടെമേല്‍ അര്‍ജന്റീന ടീമില്‍ തിരിച്ചെത്താന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. തങ്ങള്‍ അദ്ദേഹത്തിന് നല്‍കിയതിനേക്കാള്‍ വളരെ കൂടുതല്‍ മെസി ദേശീയ ടീമിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് മെസിയോട് നന്ദിയുള്ളവരാണ് തങ്ങളെന്നും ടാപിയ പറഞ്ഞു.

ലോകകപ്പ് പരാജയത്തിന് ശേഷം അര്‍ജന്റീന ടീമിലേക്ക് മെസി മടങ്ങിയെത്തിയിട്ടില്ല. ടീമില്‍ മെസിയുടെ അഭാവമുണ്ടെന്ന് അര്‍ജന്റീനയുടെ ഇടക്കാല കോച്ച് ലിയോണല്‍ സ്‌കലോനി പറഞ്ഞിരുന്നു. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തെ വെറുതെയിരിക്കാന്‍ വിടുകയാണ്. അദ്ദേഹത്തിന് കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ടതുണ്ട്. പിന്നെ എന്താകും തീരുമാനമെന്ന് നോക്കാം ‘ സ്‌കലോനി പറഞ്ഞു.

Image result for messi

അതേസമയം, പുതിയ കോച്ചിനു കീഴില്‍ അടിമുടി മാറ്റങ്ങളുമായാണ് അര്‍ജന്റീന സൗഹൃദ മത്സരത്തിന് ഇറങ്ങുന്നത്. ദുര്‍ബലരായ ഗ്വാട്ടിമാലയ്‌ക്കെതിരേയാണ് അര്‍ജന്റീനയുടെ മത്സരം. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 8.30നാണ് കിക്കോഫ്. ബ്രസീല്‍ അമേരിക്കയെയാണ് നേരിടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് കളിയാരംഭിക്കുന്നത്.

ലോകകപ്പില്‍ കണ്ട അര്‍ജന്റീനയെയല്ല സൗഹൃദ മല്‍സരത്തില്‍ ഗ്വാട്ടിമാലയ്‌ക്കെതിരേ ആരാധകര്‍ കാണുക. പുതിയ പരിശീലകനായ ലയണല്‍ സ്‌കലോനി പരീക്ഷണ ടീമിനെയാണ് അണിനിരത്തുന്നത്. ഗ്വാട്ടിമാലയ്‌ക്കെതിരായ മത്സരം കഴിഞ്ഞാല്‍ കൊളംബിയക്കെതിരേ മറ്റൊരു സൗഹൃദ മത്സരം കൂടി അര്‍ജന്റീനയ്ക്കു മുന്നിലുണ്ട്.

നിക്കോളാസ് ടാഗ്ലിയാഫിക്കോയെ അര്‍ജന്റീനയുടെ പുതിയ ക്യാപ്റ്റനായി സ്‌കലോനി നിയമിച്ചിട്ടുണ്ട്. രണ്ടു സൗഹൃദ മത്സരങ്ങളിലും അദ്ദേഹമായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് പകരക്കാരനായി ടാഗ്ലിയാഫിക്കോയെ തിരഞ്ഞെടുത്തത്.

പരിശീലനത്തില്‍ വ്യത്യസ്തമായ ടീം ലൈനപ്പാണ് സ്‌കലോനി തെരെഞ്ഞെടുത്തത്. അതേ ഇലവനെത്തന്നെ ഗ്വാട്ടിമാലയ്‌ക്കെതിരേയും പരീക്ഷിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. റൂള്ളി, സറാവിയ, ഫ്രാങ്കോ, ഫ്യൂന്‍സ് മോറി, ടാഗ്ലിയാഫിക്കോ, ലോ സെല്‍സോ, ബറ്റാഗ്ലിയ, പലാഷ്യോസ്, പവോണ്‍, സിമിയോണി, മാര്‍ട്ടിനസ് എന്നിവരാണ് പരിശീലന മത്സരത്തിലെ അര്‍ജന്റീന ഇലവന്‍നിരയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ പവോണ്‍, സിമിയോണി, മാര്‍ട്ടിനസ് എന്നിവര്‍ ഗ്വാട്ടിമാലയ്‌ക്കെതിരേ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

മെസിയുടെ അഭാവം തന്നെയായിരിക്കും അര്‍ജന്റീനിയന്‍ നിരയില്‍ പ്രകടമാവുക. റഷ്യന്‍ ലോകകപ്പില്‍ ടീമിനേറ്റ തിരിച്ചടി മാനസികമായി അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കു തന്നെ പരിഗണിക്കരുതെന്ന് മെസി കോച്ച് സ്‌കലോനിയെ അറിയിച്ചത്.
മെസി ഇനി ദേശീയ ടീമിനായി കളിക്കുമോയെന്ന കാര്യം പോലും അനിശ്ചിതത്വത്തിലാണ്. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ടീമില്‍ തിരിച്ചെത്താമെന്നാണ് കോച്ച് സ്‌കലോനി നേരത്തേ പറഞ്ഞത്.

Image result for messi

റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളായിരുന്ന ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്താവുകയായിരുന്നു. ഈ ലോകകപ്പില്‍ ഫൗള്‍ അഭിനയത്തിന്റെ പേരില്‍ സൂപ്പര്‍ താരം നെയ്മര്‍ ഏറെ വിമര്‍ശനം നേരിടുകയും ചെയ്തു. നെയ്മറുള്‍പ്പെടയുളള പ്രമുഖരെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ ഇലവനെത്തന്നെയാണ് കോച്ച് ടിറ്റെ അമേരിക്കയ്‌ക്കെതിരേ ഇറക്കുന്നത്.

Loading...