ബിക്കിനി ധരിച്ച്‌ വന്നാല്‍ ഫ്രീ പ്രെട്രോള്‍; ‘എട്ടിന്റെ പണി കൊടുത്ത് പുരുഷന്മാര്‍’

Loading...

ഓരോ ഉത്പന്നങ്ങളും വിപണിയില്‍ വിറ്റഴിക്കുന്നത് മാര്‍ക്കറ്റിംഗിന്റെ കൂടി കഴിവ് കൊണ്ടാണ്. എങ്ങനെയെങ്കിലും സ്ഥാപനത്തിന് പരസ്യം നല്‍കി ഉത്പന്നം വിറ്റഴിച്ച്‌ ലാഭം നേടാനുള്ള മത്സരമാണ് എല്ലാം. പയറ്റാവുന്ന എല്ലാ നമ്ബറും പരസ്യക്കാര്‍ ഇതിന് വേണ്ടി പയറ്റും.അത്തരത്തിലൊരു ‘കടന്ന കൈ’ പരസ്യം നല്‍കിയതാണ് റഷ്യയിലെ സമാറയിലുള്ള ഒരു പെട്രോള്‍ പമ്ബ്. ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നതായിരുന്നു അവരുടെ പരസ്യം. മൂന്ന് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഈ ഓഫര്‍.

പരസ്യം കണ്ട് ധാരാളം സ്ത്രീകളെത്തുമെന്നും, സ്ത്രീകളെ കൂട്ടി പുരുഷന്മാരും എത്തുമെന്നും അതുവഴി ഭാവിയില്‍ കച്ചവടം പൊടിപൊടിക്കാമെന്നും പമ്ബുകാര്‍ കരുതി. വേറിട്ട പരസ്യം സ്ഥാപനത്തെ പ്രശസ്തമാക്കുമെന്നും ഇവര്‍ പ്രതീക്ഷിച്ചു. പക്ഷേ നടന്നത് മറ്റൊന്നായിരുന്നു.എവിടെ നിന്നെന്നില്ലാതെ ബിക്കിനി ധരിച്ച ചേട്ടന്മാര്‍ പമ്ബിലേക്ക് വന്നിറങ്ങാന്‍ തുടങ്ങി. ഒന്നും രണ്ടുമൊന്നുമല്ല, മൂന്ന് മണിക്കൂറ് കൊണ്ട് ടാങ്ക് നിറച്ചുപോയതില്‍ അധികവും ബിക്കിനിയിട്ടെത്തിയ ചേട്ടന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിക്കിനി ധരിച്ചെത്തുന്ന സ്ത്രീകള്‍ എന്ന് പരസ്യത്തില്‍ എടുത്തുപറഞ്ഞിരുന്നില്ല. ബിക്കിനി ധരിക്കുന്നത് സ്ത്രീകളാണല്ലോ, അപ്പോള്‍ സ്ത്രീകള്‍ മാത്രമേ അങ്ങനെ വരികയുള്ളൂ എന്ന് പരസ്യക്കാര്‍ കണക്കാക്കി. എന്നാല്‍ എട്ടിന്റെ പണിയുമായല്ലേ ഹൈ ഹീല്‍സും വര്‍ണ്ണാഭമായ ബിക്കിനിയുമെല്ലാം ധരിച്ചെത്തിയ ചേട്ടന്മാര്‍ നല്‍കിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

എന്തായാലും എണ്ണ കുറച്ചധികം നഷ്ടപ്പെട്ടെങ്കിലും പ്രശസ്തിയുടെ കാര്യത്തില്‍ പമ്ബ് ലക്ഷ്യം കാണുക തന്നെ ചെയ്തു. വ്യത്യസ്തമായ പരസ്യവും അതിനോട് ജനം പ്രതികരിച്ച രീതിയുമെല്ലാം വാര്‍ത്തയായതോടെ സമാറയിലെ പമ്ബ് റഷ്യക്ക് പുറത്തുവരെ പ്രശസ്തമായിരിക്കുകയാണിപ്പോള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം