മീ ടുവിന് ബദലായി മെന്‍ ടൂ

Loading...

ലോകം മുഴുവന്‍ ചര്‍ച്ചയായി മാറിയതാണ് മീ ടൂ ക്യാമ്പയിന്‍. അലീസ മിലാനോ തുടങ്ങി വെച്ച മീ ടൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ വൈറലായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് രംഗത്ത് വന്നത്.

അതില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന സ്ത്രീകള്‍ മുതല്‍ സാധാരണക്കാരായ പെണ്‍കുട്ടികള്‍ വരെയുണ്ടായിരുന്നു. ഹോളിവുഡും ബോളിവുഡും കടന്ന് മലയാള സിനിമയില്‍ വരെ മീടൂ ക്യാമ്പയിന്‍ എത്തി. തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ തുറന്നു പറഞ്ഞു.

ഇപ്പോള്‍ മീ ടുവിന് ബദലായി മെന്‍ ടൂ എന്ന പേരില്‍ പുരുഷന്മാര്‍ ആരംഭിച്ചിരിക്കുന്ന ക്യാമ്പയിന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പീഡനക്കേസില്‍ ടെലിവിഷന്‍ താരം കരണ്‍ ഒബ്രോയിയുടെ അറസ്റ്റാണ് മെന്‍ ടൂ ക്യാമ്പയിനിലൂടെ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുന്നത്. താരത്തെ അറസ്റ്റ് ചെയ്തതിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

പുരുഷന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും മെന്‍ ടൂ ക്യാമ്പയിനെ പിന്തുണച്ച് രംഗത്ത് വന്നുകഴിഞ്ഞു. തുല്യത, ലിംഗസമത്വം തുടങ്ങി ആവശ്യങ്ങളാണ് ഈ ക്യാമ്പയിനെ പിന്തുണയ്ക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. വനിത കമ്മീഷന്‍ പോലെ ദേശീയ പുരുഷ കമ്മീഷന്‍ സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തുന്നു.

കരണ്‍ ഒബ്രോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബോളിവുഡ് താരം പൂജ ബേദി അടക്കം പിന്തുണയുമായി എത്തിയതോടെ മെന്‍ ടൂ ക്യാമ്പയിന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം