ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനം, പ്രത്യാഘാതം ദൂരവ്യാപകം – മുഫ്തി

Loading...

ശ്രീനഗര്‍: കശ്മീരിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിത്. 370ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും മുഫ്തി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മുഫ്തിയുടെ പ്രഖ്യാപനം.

“ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിന്ന്. 1947ലെ രണ്ട് രാജ്യമെന്ന ആശയത്തെ എതിര്‍ത്ത്ഇന്ത്യക്കൊപ്പം നില്‍ക്കാം എന്ന ജമ്മുകശ്മീരിലെ നേതാക്കളുടെ തീരുമാനം തിരിച്ചടിച്ചിരിക്കുകയാണ്. 370ാം അനുഛേദം റദ്ദാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്. അതു ജമ്മു കശ്മീരില്‍ ഇന്ത്യയെ അപകരമായ ശക്തിയാക്കും.”, മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം