Categories
Cinema

മേഘ്ന – ചിരഞ്ജീവി സര്‍ജ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു

ലയാളത്തിലും കന്നടയിലും ഒരുപോലെ ആരാധകര്‍ ഉള്ള താരദമ്പതികള്‍ ആണ് മേഘ്നയും ചിരഞ്ജീവി സര്‍ജയും . കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം വലിയ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത് .

ചീരു മരിക്കുമ്പോ മേഘ്ന ഗര്‍ഭിണിയായിരുന്നു ,ഇപ്പോഴിതാ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു എന്ന സന്തോഷവാര്‍ത്തയാണ് പുറത്തു വന്നത്.

അൽപസമയം മുൻപ് ആണ് ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മേഘ്നാ രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ചിരഞ്ജീവിയുടെ അനിയനും നടനുമായ ധ്രുവ് സ‍ർജ ഏറ്റുവാങ്ങിയതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

മേഘ്ന ഗർഭിണിയായി അധികം വൈകും മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിസർജ മരണപ്പെടുന്നത്.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയത്ത് ഭർത്താവിനെ നഷ്ടപ്പെട്ട മേഘ്നയ്ക്ക് ഒപ്പം കുടുംബവും സുഹൃത്തുകളും ആരാധകരും വലിയ പിന്തുണയാണ് നൽകിയത്. മേഘ്നയുടെ ബേബി ഷവർ ചടങ്ങും ചിരഞ്ജീവി സർജയുടെ ജന്മദിനവും എല്ലാം കുടുംബം ഗംഭീരമായി ആഘോഷിച്ചിരുന്നു.

സഹോദരൻ്റെ കുഞ്ഞിനായി ധ്രുവ് സർജ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കൊണ്ട് നിർമ്മിച്ച തൊട്ടിൽ വാങ്ങിയതും വലിയ വാർത്തയായി. തമിഴ് നടൻ അർജുൻ്റെ അനന്തരവൻമാരാണ് സർജ സഹോദരങ്ങൾ. മേഘ്ന രാജ് തമിഴ്, മലയാളം, കന്നഡ സിനിമകളിലെല്ലാം പ്രശസ്തയായ നടിയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Meghna and Chiranjeevi Sarja have a baby

NEWS ROUND UP