ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ 253.25 കോടി നേടി സൽമാൻ ഖാനാണ് ഒന്നാം സ്ഥാനത്ത്

Loading...

 

 

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും അധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടിക ഫോർബ്‌സ് മാസിക പുറത്തുവിട്ടു. 253.25 കോടി നേടി സൽമാൻ ഖാനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സിനിമ, ടിവി ഷോ, പരസ്യം എന്നിവയിലൂടെയാണ് സൽമാൻ ഇത് നേടിയത്.

കഴിഞ്ഞ ഒക്ടോബർ ഒന്നുമുതൽ ഈ വർഷം സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണിത്. അതേസമയം നടന്മാർക്ക് വെല്ലുവിളിയായി ഇത്തവണ ക്രിക്കറ്റ് താരം രണ്ടാമതെത്തി എന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. 228.09 കോടി നേടി വിരാട് കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 185 കോടിയോടെ അക്ഷയ്‌ കുമാറാണ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്.

എന്നാൽ ഏഴാം സ്ഥാനത്തുണ്ടായിരുന്നു പ്രിയങ്ക ചോപ്ര18 കോടി വരുമാനവുമായി നാൽപ്പത്തിയൊമ്പതാം സ്ഥാനത്തെത്തി. എന്നാൽ അതേവരുമാനത്തോടെ മലയാളത്തിന്റെ മെഗാസ്‌റ്റാറും ആ സ്ഥാനം പങ്കിട്ടിട്ടുണ്ട്.

അതേസമയം, പട്ടികയിൽ ഇടംനേടിയ പതിനഞ്ച് താരങ്ങൾ തെന്നിന്ത്യയിൽ നിന്നാണ്. കേരളത്തിൽ നിന്നും മമ്മൂട്ടി മാത്രം. 66.75 കോടിയുമായി പതിനൊന്നാം സ്ഥാനത്തെത്തിയ എ ആർ റഹ്മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ.

Loading...