Categories
breakingnews

മാധ്യമ സ്ഥാപന ങ്ങളിലെ പ്രസവാവധി ആറ് മാസമാക്കണം ; ദേശീയ വനിത മാധ്യമ കോണ്‍ക്ലേവ്

കോഴിക്കോട്: മാധ്യമ സ്ഥാപന ങ്ങളിലെ പ്രസവാവധി ആറ് മാസമാക്കണമെന്നും സ്ഥാപനങ്ങളോടനുബന്ധിച്ച് ക്രഷുകള്‍ ആരംഭിക്കണമെന്നും ദേശീയ വനിത മാധ്യമ കോണ്‍ക്ലേവ് ആവശ്യപ്പെട്ടു.

നിയമപ്രകാരം ആറ് മാസമാണ് പ്രസവാവധി എങ്കിലും പല മാധ്യമ സ്ഥാപനങ്ങളും മൂന്ന് മാസം മാത്രമാണ് ശമ്പളത്തോട് കൂടിയ പ്രസവാവധി നല്‍കുന്നത്. അവധി ആറ് മാസമാക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും ഇക്കാര്യം നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണെുന്നും കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. മീ റ്റു വെളിപ്പെടുത്തലുകള്‍ നടത്തിയ വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്ര യാത്രയുടെ ഭാഗമായാണ് ദേശീയ വനിത മാധ്യമ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.

വനിത സൗഹൃദ ദേശീയ മാധ്യമ നയ രൂപീകരണത്തിനായി രണ്ടാമത് വനിത ദേശീയ കോണ്‍ക്ലേവ് ജൂലായില്‍ നടത്താനും തീരുമാനിച്ചു.
പ്രശസ്ത മാധ്യമ പ്രവര്‍ത്തക വാസന്തി ഹരി പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗീത അറുവാമുദന്‍ മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ഓപ്പണ്‍ ഫോറവും നടന്നു.മാധ്യമ പ്രവര്‍ത്തക കെ എ ബീന, . ഡോ. വിനോദ് ഭട്ടതിരിപ്പാട്, എഴുത്തുകാരി എച്ച്മുക്കുട്ടി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. എം എസ് ശ്രീകല മോഡറേറ്ററായിരുന്നു.
ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, ഗീത നസീര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ സെക്രട്ടറി സി നാരായണന്‍, എന്‍ പി രാജേന്ദ്രന്‍ , കെ പ്രേംനാഥ് ,വിധു വിന്‍സെന്റ് കെ ഹേമലത ,രജി ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP