ഇറച്ചി വില : അമിത വില ഈടാക്കുന്നതിനെതിരെ നടപടി

Loading...

കോഴിക്കോട് : സാധാരണ കോഴി ഇറച്ചിക്ക് (ബ്രോയിലര്‍) നിലവില്‍ 200  രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. താലൂക്കില്‍ പല ഭാഗങ്ങളിലും അമിത വില ഈടാക്കുന്നതായി പരാതി ലഭിക്കുന്നതായും ചില വ്യാപാരികള്‍ ബ്രോയിലര്‍ എന്ന വ്യാജേന ലെഗോണ്‍ കോഴി ഇറച്ചി നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടതായും ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഈ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

200 രൂപയ്ക്ക് ബ്രോയിലര്‍ കോഴി ഇറച്ചി തന്നെ വില്പന നടത്തേണ്ടതാണ്. വില വിവരം നിര്‍ബന്ധമായും കടയുടെ മുമ്പില്‍ എഴുതി വെക്കേണ്ടതാണ്.

വില കൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെയും വില എഴുതി വെക്കാത്തവര്‍ക്കെതിരെയും ബ്രോയിലര്‍ കോഴി ഇറച്ചി എന്ന വ്യാജേന മറ്റിനം കോഴി ഇറച്ചി നല്‍കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യ സുരക്ഷ ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ലൈസന്‍സുകള്‍ ഇല്ലാതെ കോഴി ഇറച്ചി വില്പന നടത്തുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം