ഹോട്ടലില്‍ വെച്ച് രണംതുംഗ തന്റെ അരയില്‍ കടന്നുപിടിച്ചു; യുവതിയുടെ വെളിപ്പെടുത്തൽ ഫേസ്ബുക്ക് പോസ്റ്റിൽ

Loading...

ഇന്ത്യയില്‍ മീ ടു തരംഗം ആഞ്ഞടിക്കുകയാണ്. കേന്ദ്രമന്ത്രി, സിനിമാ നടന്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ക്കെതിരേയാണ് വെളിപ്പെടുത്തലുകള്‍ ഉണ്ടാവുന്നത്. കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി എത്തിയ സാഹചര്യത്തില്‍ ബിജെപി വലിയ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

ഇന്ത്യന്‍ സര്‍ക്കാറിനെ തന്നെ പിടിച്ചുലക്കിയ മീ ടു വെളിപ്പെടുത്തലിന്റെ പ്രത്യാഘാതങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാറിനേയും ബാധിച്ചിരിക്കുകയാണ് ഇപ്പോള്‍. മുന്‍ ശ്രീലങ്കന്‍ ക്യാപറ്റനും പെട്രോളിയും മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരേയാണ് വെളിപ്പെടുത്തല്‍ ഉണ്ടായിട്ടുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ.

ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് അര്‍ജുന രംണതുഗെ. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലും നേട്ടങ്ങള്‍ കൊയ്ത രംണതുഗ ഇപ്പോള്‍ രാജ്യത്തെ പെട്രോളിയം മന്ത്രിയാണ്.

ഇന്ത്യയില്‍ സജീവമായ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി തന്നെയാണ് രംണതുംഗയ്ക്ക് നേരേയും ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുംബൈയില്‍ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒരു എയര്‍ഹോസ്റ്റസ് ആണ്.

ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം നടക്കുന്നതെന്ന് യുവതി വ്യക്തമാക്കുന്നു. ഹോട്ടലില്‍ വെച്ച് രണംതുംഗ തന്റെ അരയില്‍ കടന്നുപിടിക്കുകയായിരുന്നെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

രണതുംഗയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഞാന്‍ സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെങ്കിലും ഇത് നിങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഹോട്ടല്‍ ജുഹു സെന്ററില്‍ കൂട്ടുകാരിക്കൊപ്പം ക്രിക്കറ്റ് താരങ്ങളുടെ റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാന്‍ പോയപ്പോഴാണ് രണതുംഗ അപമര്യാദയായി പെരുമാറിയത്. കൂട്ടുകാരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവളുടെ സുരക്ഷ ആലോചിച്ചാണ് ഞാനും കുടെപോയത്

ഹോട്ടല്‍ റൂമില്‍ അവര്‍ ഏഴുപേരുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അവര്‍ കഴിക്കാന്‍ മദ്യം വാഗ്ദാനം ചെയ്തു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. കയ്യിലുള്ള വെള്ളക്കുപ്പിയും പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ നിന്നു.

റൂമിന്റെ വാതില്‍ അടച്ച് ചെയിന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് ഇവിടുന്നു പോകാമെന്ന് ഞാന്‍ അവളോട് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് ആരാധികയായ അവള്‍ താരങ്ങളെ കണ്ട് മതിമറന്ന് നില്‍ക്കുകയായിരുന്നു

ഹോട്ടലിന്റെ നീന്തല്‍ക്കുളത്തിന്റെ അരികിലൂടെ നടക്കുകയായിരുന്നു. സമയം രാത്രി ഏഴ് മണിയായിക്കാണും. ഹോട്ടലിന്റെ പിന്‍വശത്തുള്ള മങ്ങിയ വെളിച്ചമുള്ള. ശൂന്യമായ വഴിയായിരുന്നു അത്. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കൂട്ടുകാരിയെ കണ്ടില്ല.

പെട്ടെന്നായിരുന്നു രംണതുംഗ എന്റെ അരയില്‍ കടന്നു പിടിച്ചത്. എന്റെ മാറിടത്തിലേക്ക് കൈകള്‍ കൊണ്ടുവന്നു. ആകെ പേടിച്ചരണ്ടു പോയ ഞാന്‍ നിലവിളിച്ചു. അയാളുടെ കാലില്‍ കഴിയും വിധം ചവിട്ടി വേദനപ്പിച്ചാണ് ഞാന്‍ പിടുത്തം വിടീച്ചത്

ഒരു ശ്രീലങ്കക്കാരന്‍ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്ന് പോലിസില്‍ പരാതി നല്‍കുമെന്നും ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഞാന്‍ അയാളെ ഭീഷണിപ്പെടുത്തി.

ഇതിനിടയില്‍ കിട്ടിയ അവസരം മുതലെടുത്ത് അയാളെ തള്ളിയിട്ട് ഒട്ടും സമയം കളയാതെ ഞാന്‍ റിസപ്ഷനിലേക്ക് ഓടി. എന്നാല്‍ അവിടുന്ന് സഹായം ലഭിച്ചില്ല. ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ എന്നായിരുന്നു റിസപ്ഷനിസ്സിന്റെ മറുപടിയെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം