മായങ്കിന് വീണ്ടും സെഞ്ച്വറി, ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Loading...

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം 60 ഓവര്‍ കഴിയുമ്ബോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 196 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 106 റണ്‍സെടുത്ത മായങ്ക് ആണ് കളിയിലെ ഹീറോ . 192 പന്തില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മായങ്കിന്റെ ഇന്നിങ്‌സ്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് മായങ്ക് സെഞ്ച്വറി നേടുന്നത്. ആദ്യ ടെസ്റ്റില്‍ താരം ഒന്നാമിന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു.

വിശാഖപട്ടണത്തു നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച രോഹിത് ശര്‍മയ്ക്കു ഈ കളിയില്‍ പ്രകടനമാവര്‍ത്തിക്കാനായില്ല. 14 റണ്‍സെടുക്കാനേ ഹിറ്റ്മാനായുള്ളൂ. ചേതേശ്വര്‍ പുജാരയാണ് (58) രണ്ടാമതായി പുറത്തായത്. 112 പന്തുകള്‍ നേരിട്ട പുജാരയുടെ ഇന്നിങ്‌സില്‍ ഒന്‍പതു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ആദ്യ ടെസ്റ്റില്‍ വമ്പന്‍  ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരിക്കു പകരം പേസര്‍ ഉമേഷേ് യാദവിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. മറുഭാഗത്തു ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. പിയെഡെറ്റിനു പകരം ആന്റിച്ച്‌ നോര്‍ട്ടെയെ പ്ലെയിങ് ഇലവനിലെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം