അവന്‍ ഇനി ഇവരിലൂടെ ജീവിക്കട്ടെ ; അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി ആദിത്യ മടങ്ങി

Loading...

തിരുവനന്തപുരം : തന്റെ ഏകമകനെ വിധി അപ്രതീക്ഷിതമായി തട്ടിയെടുത്തിട്ടും തളരാതെ മകനിലൂടെ മറ്റുള്ളവര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ശ്രമിച്ച്‌ ധീരനായ ഈ പിതാവ്. നിറകണ്ണുകളോടെ മാത്രമെ തിരുവനന്തപുരം ശാസ്തമംഗലം ബിന്ദുല വീട്ടില്‍ മനോജ് കുമാറിന്റെ സന്മനസിനെ കുറിച്ച്‌ ആര്‍ക്കും വര്‍ണ്ണിക്കാനാകൂ.

മരണാനന്തര അവയവദാനങ്ങള്‍ക്ക് സംസ്ഥാനത്തിന് തന്നെ പ്രചോദനമായാണ് 2020 ലെ ആദ്യ ദാതാവായി മനോജ് കുമാറിന്റെ മകന്‍ ആദിത്യ (21) മാറിയത്. തിരുവനന്തപുരം മാര്‍ഗ്രിഗോറീസ് ലോ കോളേജില്‍ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായിരുന്നു ആദിത്യ ബി മനോജ്. ആദിത്യന്റെ അച്ഛന്‍ മനോജ് കുമാര്‍ (58) സെയില്‍സ് ഓഫീസറാണ്.

ഡിസംബര്‍ 29-ന് ശാസ്തമംഗലം വെള്ളയമ്ബലം റോഡില്‍ രാത്രി എട്ടരയോടെ വീട്ടിലേക്കു മടങ്ങും വഴിയാണ് ആദിത്യ അപകടത്തിപ്പെട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ ശാസ്തമംഗലം വെള്ളയമ്ബലം റോഡില്‍ വെച്ച്‌ ആദിത്യ ഓടിച്ചിരുന്ന ബൈക്കിലും മറ്റൊരു ബൈക്കിലും ഇടിച്ച്‌ നിര്‍ത്താതെ പോവുകയായിരുന്നു.

ആദിത്യയ്‌ക്കൊപ്പം അപകടത്തില്‍പ്പെട്ട ബാക്ക് യാത്രക്കാരനായ നെടുമങ്ങാട് സ്വദേശിയും യൂബര്‍ ഇറ്റ്‌സ് ജീവനക്കാരനുമായ അബ്ദുള്‍ റഹിം സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. അപകടം വരുത്തിയ കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ആദിത്യനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ജനുവരി 9-ന് ഡോക്ടര്‍മാര്‍ ആദിത്യന് മസ്തിഷിക മരണം സംഭവിക്കുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

മസ്തിഷിക മരണം സ്ഥിരീകരിച്ചതോടെ കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യൂര്‍മെന്‍റ് മാനേജര്‍ (ടിപിഎം) ആയ ഡോ. മുരളീധരന്‍ കുടുംബാഗംങ്ങളോട് അവയവദാനത്തെ കുറിച്ച്‌ സംസാരിച്ചിരുന്നു. മസ്തിഷിക മരണ വാര്‍ത്തയറിഞ്ഞ് ഹൃദയം നുറുങ്ങുന്ന വേദനയിലും തളരാതെ ആദിത്യന്റെ അച്ഛന്‍ മനോജ് കുമാറും അമ്മ ബിന്ദുവും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം മൂളുകയായിരുന്നു.

മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം സര്‍വോദയ സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ആദിത്യന്റെ സഹോദരി സ്വാതികയും നിലകൊണ്ടതോടെ മൃതസഞ്ജീവനി അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് അവയവദാന പ്രക്രിയകള്‍ ഏകോപിപ്പിച്ചു. ഒരു വൃക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങള്‍ കണ്ണാശുപത്രിയിലും നല്‍കി.

ബന്ധുക്കളുടെ സമ്മതം ലഭിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെഎന്‍ഒഎസി (മൃതസഞ്ജീവനി) അപ്പ്രോറിയേറ്റ് അതോറിറ്റിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡിറക്ടറുമായ ഡോ. റംല ബീവിയാണ് ആദ്യം ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്.

മൃതസഞ്ജീവനി കണ്‍വീനറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. അജയകുമാര്‍ എംകെ നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവരും അവയവദാനത്തിന് സഹായങ്ങള്‍ നല്‍കി. ആദിത്യന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു 1.30 മണിക്ക് ശാസ്തമംഗലത്തുള്ള ബിന്ദുല വീട്ടില്‍ (റ്റി സി 9/1418) വച്ചു നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം